ന്യൂഡൽഹി: ഫെബ്രുവരി 27ന് പോളിങ് ബൂത്തിലേക്ക് പോകുന്നത് മേഘാലയ ആണെങ്കിലും മുണ്ടുമുറുക്കുന്നത് ഇങ്ങ് കേരളത്തിലാണ്. അധികം മലയാളികളൊന്നും വോട്ടർമാരായി അവിടെ ഇല്ലെങ്കിലും മേഘാലയയിൽ കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ കടിഞ്ഞാൺ മലയാളിരാഷ്ട്രീയക്കാരുടെ കൈയിലാണ്. മേഘാലയയിൽ ബി.ജെ.പിയുടെ പ്രചാരണചുമതല മോദിസർക്കാറിലെ ഏക ക്രൈസ്തവനും മലയാളി കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനത്തിനാണ്. അഞ്ച് മാസം മുമ്പ് മന്ത്രിയായി ചുമതലയേറ്റതുമുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഴ്ചതോറും പോകുന്ന കണ്ണന്താനമാണ് അക്രമാസക്തമായ ഹിന്ദുത്വത്തിന് മേഘാലയയിലെ 80 ശതമാനത്തിലധികം ക്രൈസ്തവ വോട്ടർമാർക്ക് ഇടയിലെ പാലം. പക്ഷേ, ഒരു മലയാളിബുദ്ധിയെ ഡസൻ കണക്കിന് മലയാളിതന്ത്രം കൊണ്ട് നേരിടാൻ ഉറച്ചാണ് കോൺഗ്രസ് ദേശീയനേതൃത്വത്തിെൻറ നീക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ഡസനിലധികം കോൺഗ്രസിെൻറ ക്രൈസ്തവനേതാക്കളാണ് മേഘാലയയിലേക്ക് ഞായറാഴ്ച മുതൽ പറന്നിറങ്ങുന്നത്.
കേരളത്തിലെ കോൺഗ്രസ്തന്ത്രങ്ങളുടെ ആശാനായി അറിയപ്പെടുന്ന ഉമ്മൻ ചാണ്ടി എ.െഎ.സി.സിയുടെ പ്രത്യേക അഭ്യർഥനയെതുടർന്നാണ് ഇതാദ്യമായി പ്രചാരണത്തിന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എത്തുന്നത്. ഞായറാഴ്ച കെ.സി. ജോസഫുമൊത്ത് വിമാനം കയറിയ അദ്ദേഹം തിങ്കളാഴ്ച മേഘാലയത്തിൽ എത്തും. ‘ഫെബ്രുവരി 15 വരെ പ്രചാരണത്തിനായി മേഘാലയയിൽ ഉണ്ടാവു’മെന്ന് ഉമ്മൻ ചാണ്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘കഴിഞ്ഞദിവസം ഡൽഹിയിൽ വന്നപ്പോൾ ദേശീയ നേതൃത്വം പ്രചാരണത്തിന് പോകണമെന്ന് അഭ്യർഥിച്ചു. അവിടെ എത്തിയ ശേഷം പരിപാടികളിൽ പെങ്കടുക്കും. മലയാളിവോട്ടർമാരെയടക്കം കാണുകയും കോൺഗ്രസിെൻറ വിജയം ഉറപ്പാക്കുകയുമാണ് ലക്ഷ്യം’’- അദ്ദേഹം വ്യക്തമാക്കി. ഏഴ് വർഷത്തോളം എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി മേഘാലയ ഉൾപ്പെടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച രമേശ് ചെന്നിത്തലയും പിന്നാലെ ഇവിടെ എത്തുന്നുണ്ട്. കൂടാതെ ആേൻറാ ആൻറണി എം.പിയുടെ നേതൃത്വത്തിൽ 12 നേതാക്കളും വരും ദിവസങ്ങളിൽ എത്തും. ജോസഫ് വാഴക്കൻ, ലാലി വിൻെസൻറ്, ഡൊമിനിക് പ്രസേൻറഷൻ, ജോർജ് മെഴ്സിയർ, ഇ.എം. ആഗസ്തി, ടോമി കല്ലാനി, സജീവ് േജാസഫ്, ജോണി കുളപ്പുള്ളി, സൈമൺ അലക്സ്, മധു എബ്രഹാം, സാനു ജോർജ് എന്നിവർ.
അതേസമയം, കണ്ണന്താനത്തിെൻറ ക്രൈസ്തവ ലേബൽ ചെറുക്കുകയും തങ്ങളുടെ ന്യൂനപക്ഷ മുഖം ഉയർത്തിക്കാട്ടുകയുമാണ് കോൺഗ്രസ് ദേശീയനേതൃത്വം ലക്ഷ്യം വെക്കുന്നത്. എന്നാൽ, വിവാദ കന്നുകാലി ഒാർഡിനൻസ് ഇറക്കി ബീഫ് കശാപ്പ് തടഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി വിട്ടവരാണ് മേഘാലയയിലെ ‘കാവി’ നേതാക്കൾ. മോദി സർക്കാറിെൻറ വാർഷികത്തിന് ബീഫ് വെച്ച് വിളമ്പിയാണ് ബി.ജെ.പി പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചതും. ബീഫ് മാത്രമല്ല, വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ മിഷനറിമാർക്ക് എതിരായ അക്രമം, ബീഫിെൻറ പേരിലുള്ള കൊലപാതകം എന്നിവയും ബി.ജെ.പിക്ക് തലവേദനയാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാത്ത ബി.ജെ.പി പൂർണമായും കണ്ണന്താനത്തിെൻറ തോളിലേറിയാണ് പ്രചാരണം നടത്തുന്നത്. ‘അടുത്ത പ്രാവശ്യം ബി.ജെ.പി സർക്കാറാവും അധികാരത്തിൽ വരുക’യെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് വ്യക്തമാക്കി. ‘‘അത് എങ്ങനെ സാധ്യമാവുമെന്ന് ചോദിക്കരുത്. ജനങ്ങളാണ് തീരുമാനിക്കുന്നത്. വികസനമാണ് ബി.ജെ.പി മുദ്രാവാക്യം. ദേശീയപാത വികസനത്തിന് വൻതുകയാണ് കേന്ദ്രം വകകൊള്ളിച്ചത്. വികസനപ്രശ്നത്തെ അഭിമുഖീകരിക്കാതെ കോൺഗ്രസ് ബാപ്റ്റിസ്റ്റ് പുരോഹിതെൻറ വിസപ്രശ്നം ഉയർത്തുകയാണ്’’- കണ്ണന്താനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.