െഎേസാൾ: അധികാരത്തിലുള്ള ഏക വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമിൽ ആ സ്ഥാനം നിലനിർത്താൻ കോൺഗ്രസിനാവുമോ എന്നതാണ് ഇൗ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന ചോദ്യങ്ങളിലൊന്ന്. അതിനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് ആഭ്യന്തര മന്ത്രി ആർ. ലൽസിർലിയാന കഴിഞ്ഞ മാസം പാർട്ടിയിൽനിന്ന് രാജിവെച്ചത്.
സംസ്ഥാന കോൺഗ്രസിെൻറ വൈസ് പ്രസിഡൻറ് ആയിരുന്നു അദ്ദേഹം. പാർട്ടി പ്രവർത്തകരെ ആശയക്കുഴപ്പത്തിൽപെടുത്തുന്നുവെന്ന് കാണിച്ച് എം.പി.സി.സി അച്ചടക്കസമിതി ലൽസിർലിയാനക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെയായിരുന്നു രാജി. അദ്ദേഹത്തെ പിന്നീട് പാർട്ടിയിൽനിന്ന് പുറത്താക്കി. പ്രതിപക്ഷമായ മിസോ നാഷനൽ ഫ്രണ്ടിലേക്കാണ് ലൽസിർലിയാന പോയത്.
പീപ്ൾസ് റപ്രസേൻറഷൻ ഫോർ െഎഡൻറിറ്റി ആൻഡ് സ്റ്റാറ്റസ് ഒാഫ് മിസോറം(പ്രിസം), മിസോറം ചാൻറു പോൾ ആൻഡ് സേവ് മിസോറം ഫ്രണ്ട്, ഒാപറേഷൻ മിസോറം തുടങ്ങിയ സംഘടനകൾ കോൺഗ്രസിനൊപ്പം സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. എന്നാൽ, മിസോറമിലെ ഏറ്റവും പുതിയ പാർട്ടിയായ നാഷനൽ പീപ്ൾസ് പാർട്ടിയുടെ കടന്നുവരവ് കോൺഗ്രസിന് വെല്ലുവിളിയുയർത്തിയിട്ടുണ്ട്. മുൻ ലോക്സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ. സാംഗ്മ സ്ഥാപിച്ച എൻ.പി.പി കഴിഞ്ഞ മാസമാണ് മിസോറമിൽ യൂനിറ്റ് രൂപവത്കരിച്ചത്.
മക്കളായ ജെയിംസ്, കോർണാഡ്, അഗത എന്നിവരാണ് പാർട്ടിയെ നയിക്കുന്നത്. മിസോറം നിയമസഭാ തെരഞ്ഞെടുപ്പും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുമടക്കം ലക്ഷ്യമിട്ടാണ് ഇവിടെ എൻ.പി.പിയുടെ രൂപവത്കരണം. ഇൗ വർഷം ഫെബ്രുവരിയിൽ നടന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുമായി കോൺഗ്രസിനു തൊട്ടുപിന്നിലാണ് എൻ.പി.പിയുടെ സ്ഥാനം. മേഘാലയയിലും മണിപ്പൂരിലും ബി.ജെ.പിക്കാണ് എൻ.പി.പിയുടെ പിന്തുണ. മിസോറമിലും ബി.ജെ.പിയുമായുള്ള സഖ്യം തുടർന്നാൽ കോൺഗ്രസിന് മത്സരം കടുത്തതാവും.
നവംബർ 28ന് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ ഫലം ഡിസംബർ 11ന് വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.