തിരുവനന്തപുരം: കെ. കരുണാകരനെതിെര നടന്ന നീക്കെത്തക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും എ ഗ്രൂപ്പും തമ്മിൽ ഏതാനും നാളുകളായി രൂപപ്പെട്ട അകൽച്ച കൂടുതൽ രൂക്ഷമായി. നടത്തിയത് ആലോചിച്ചുറപ്പിച്ച പ്രതികരണമായിരുെന്നന്നും അവിചാരിതമായി സംഭവിച്ചതല്ലെന്നുമുള്ള സൂചനയാണ് ഹസൻ ഞായറാഴ്ചയും നൽകിയത്. കരുണാകരനെതിരായ നീക്കത്തിെൻറ മുഴുവൻ പാപഭാരവും ഉമ്മൻ ചാണ്ടിക്കുമേൽ ചാർത്തുന്നതാണ് ഹസെൻറ പരാമർശം. സോളാർ കേസ് അടക്കം രാഷ്ട്രീയമായി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സ്വന്തം ക്യാമ്പിൽ നിന്നേറ്റ ആക്രമണം ഉമ്മൻ ചാണ്ടിക്ക് കൂടുതൽ തിരിച്ചടിയായി. ഹസെൻറ പരാമർശം അനുചിതമായെന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്.
അതേസമയം ഹസെൻറ പ്രതികരണത്തിൽ ഏറെ സൂക്ഷ്മതയോടെയാണ് െഎ ഗ്രൂപ് പ്രതികരണം. പുതിയ നീക്കം അവരെ ആഹ്ലാദിപ്പിക്കുന്നുണ്ടെങ്കിലും ഹസന് പിന്തുണയുമായി ഇറങ്ങാൻ അധികമാരും തയാറായിട്ടില്ല. കരുണാകരനെ പുറത്താക്കിയതിെൻറ പ്രത്യാഘാതം പാർട്ടി അനുഭവിച്ചുകഴിെഞ്ഞന്നും ഹസെൻറ ഇപ്പോഴത്തെ പ്രതികരണംകൊണ്ട് വലിയ കാര്യമിെല്ലന്നുമാണ് ഗ്രൂപ്പിലെ ചില നേതാക്കൾ പറയുന്നത്. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരൻ അനുഭവിച്ച വേദന കുടുംബത്തിെൻറ സ്വകാര്യദുഃഖമാണെന്ന് കെ. മുരളീധരൻ പറഞ്ഞു. ഹസെൻറ പ്രതികരണത്തിൽ പാർട്ടിയിൽ ചർച്ച തങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രതികരണം പാർട്ടിയിൽ പ്രതിസന്ധി ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് ഹസൻ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ കരുനീക്കിയത് എ ഗ്രൂപ്പും അതിന് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടിയുമായിരുെന്നന്ന് നേരത്തേ തന്നെ അങ്ങാടിപ്പാട്ടാണ്. ഗ്രൂപ് ക്യാമ്പിൽ ഇൗ വിഷയത്തിൽ നിർണായക പങ്കുവഹിച്ച ഹസൻ അന്ന് നടത്തിയ നീക്കത്തിൽ കുറ്റബോധം പ്രകടിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തത്. കരുണാകരന് പകരം അന്ന് മുഖ്യമന്ത്രിയായ എ.കെ. ആൻറണിയെ സന്തോഷിപ്പിക്കുന്നതു കൂടിയാണ് ഹസെൻറ പ്രതികരണം. കെ.പി.സി.സി പുനഃസംഘടനയിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് എ ഗ്രൂപ് നൽകിയ നാമനിർദേശങ്ങളിൽ ഇപ്പോൾ ഹസെൻറ പേരില്ല. മറ്റ് രണ്ട് പേരുകളാണ് എ ഗ്രൂപ്പിൽനിന്ന് വന്നത്. ഇപ്പോഴത്തെ പ്രസ്താവനയെ ഇതുമായി കൂട്ടിവായിക്കുന്നവരുമുണ്ട്.
ദേശീയതലത്തിൽ കോൺഗ്രസിൽ തലമുറ മാറ്റം നടന്നുകൊണ്ടിരിക്കെ ഉമ്മൻ ചാണ്ടിയുടെ സ്വാധീനം ഡൽഹിയിൽ അയയുകയാെണന്ന വിലയിരുത്തലുണ്ട്. ഉമ്മൻ ചാണ്ടിക്ക് ഹൈകമാൻഡിൽനിന്ന് മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതി എ ഗ്രൂപ് ഉയർത്തുന്നുണ്ട്. ഇൗ സാഹചര്യം കൂടി ഹസെൻറ പ്രസ്താവനയോട് ചേർത്ത് വായിക്കണം. കരുണാകരനെ മാറ്റിയതിെൻറ പൂർണ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടിയിൽ കെട്ടിവെക്കുകയാണ് ഹസൻ ചെയ്തതെന്ന് എ പക്ഷത്തെ നേതാക്കൾ പറയുന്നു. കോൺഗ്രസിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവിനെതിരായ നീക്കം ഫലത്തിൽ പാർട്ടിക്കാകും ക്ഷീണം ചെയ്യുകയെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.