മൂന്നാര്‍: ജോയിസ് േജാർജ് എം.പിയുടെ പട്ടയം റദ്ദാക്കിയതുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കൊട്ടക്കാമ്പൂരിലെത്തിയ മന്ത്രിതല സമിതി വിവാദ ഭൂമിയിൽ കയറാതെ സന്ദർശനം പൂർത്തിയാക്കി. മേഖലയിൽ ജനവാസമുണ്ടെന്ന് നേരില്‍കണ്ട് ബോധ്യപ്പെട്ടതായി സന്ദർശന േശഷം അവർ വ്യക്തമാക്കി.
58ാം ബ്ലോക്കിലെ എം.പിയുടേതടക്കം റവന്യൂ വകുപ്പ് തയാറാക്കിയ 151 കൈയേറ്റക്കാരുടെ പട്ടികയിൽപെട്ട ഒരിടത്തുപോലും പോകാതെ കടവരിയിലെ കൃഷിയിടങ്ങളിലാണ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, എം.എം. മണി എന്നിവരുടെ സംഘം സന്ദർശനത്തിനെത്തിയത്. കൈയേറ്റ വിവാദങ്ങളിൽ ഇടംപിടിക്കാത്ത ഗ്രാമമാണിത്. കുറിഞ്ഞി ഉദ്യാനത്തിൽ ജനവാസ മേഖല ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താനായിരുന്നു സന്ദർശനം കടവരിയായി നിശ്ചയിച്ചതെന്നാണ് സൂചന. കൊട്ടക്കാമ്പൂർ വഴി കടന്നുപോയെങ്കിലും ഇവിടെ ഇറങ്ങിയില്ല. സംഘത്തിന് വഴി കാട്ടിയത് മന്ത്രി എം.എം. മണിയും.
എം.പിയുടെ ഭൂമിയിൽ പോേകണ്ടതില്ലെന്ന് നേരേത്ത ധാരണയായിരുന്നതായാണ് വിവരം. സ്വന്തം എം.പിയുടെ പട്ടയം റദ്ദാക്കിയ ഭൂമിയിൽ എത്തുന്നത് അപമാനിക്കലാകുമെന്ന് പറഞ്ഞ് റവന്യൂ-, വനം മന്ത്രിമാരെ പിന്തിരിപ്പിക്കുകയായിരുന്നുവേത്ര. വട്ടവടയിലെത്തിയ സംഘത്തെ പാർട്ടി കൊടികളും പ്ലക്കാർഡുകളുമായി നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. ആവശ്യങ്ങള്‍ കേട്ട മന്ത്രിമാർ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പും നൽകി. ‘കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കുക, ജന്മംകൊണ്ടും കർമംകൊണ്ടും വര്‍ഷങ്ങളായി താമസിപ്പിക്കുന്നവരെ സംരക്ഷിക്കുക’ എന്നിങ്ങനെയെഴുതിയ പ്ലക്കാര്‍ഡുകളുമായി സ്ത്രീകളടക്കമുള്ളവർ മന്ത്രിമാരെ കാത്തുനിന്നിരുന്നു.
കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിച്ചാവും പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന് സമിതി വ്യക്തമാക്കി. സഞ്ചരിച്ചിടത്തെല്ലാം കര്‍ഷകര്‍ കൃഷിയിറിക്കുകയും താമസിക്കുകയും ചെയ്യുന്നുണ്ട്. ഭൂമിയുടെ അവകാശവാദങ്ങളെച്ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്. വട്ടവട മുതല്‍ കടവരി വരെ സന്ദര്‍ശിച്ച് കാര്യങ്ങൾ മനസ്സിലാക്കിയെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ചൊവ്വാഴ്ച മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.