കോഴിക്കോട്: തർക്കത്തെ തുടർന്ന് മാറ്റിവെച്ച എം.എസ്.എഫ് സംസ്ഥാന കൗൺസിൽ ഞായറാ ഴ്ചയും നടക്കില്ല. കഴിഞ്ഞ ആഴ്ച നടന്ന സംസ്ഥാന കൗൺസിലിൽ നേതൃത്വത്തിനെതിരെ ബഹളമു ണ്ടാക്കിയവർക്കെതിരെ നടപടി തുടങ്ങി. എം.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡൻറ് സ്ഥാന ത്തുനിന്ന് റിയാസ് പുൽപറ്റയെ നീക്കി. പ്രശ്നമുണ്ടാക്കിയ മറ്റു കൗൺസിൽ അംഗങ്ങൾക്ക ുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതിനിടെ, ഞായറാഴ്ച കോഴിക്കോട് സംസ്ഥാന കൗൺസിലിലെ അനിഷ്ടസംഭവങ്ങളെ കുറിച്ചേന്വഷിക്കാൻ മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളായ എം.സി. മായിൻ ഹാജിയെയും പി.എം.എ. സലാമിനെയും ചുമതലപ്പെടുത്തി.
അതേസമയം, എം.എസ്.എഫിനെ ചൊല്ലിയുള്ള ലീഗിലെ വിഭാഗീയത രൂക്ഷമായി. മുൻ യൂത്ത് ലീഗ് നേതാവ് കെ.എം. ഷാജി അനുകൂലികളും നിലവിലെ പ്രസിഡൻറ് പി.കെ. ഫിറോസിനെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് എം.എസ്.എഫിനുവേണ്ടി വടംവലി തുടരുന്നത്. സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞ ഞായറാഴ്ചയാണ് കോഴിക്കോട്ട് ലീഗ് ഹൗസിൽ കൗൺസിൽ യോഗം നടന്നത്. പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലിയുണ്ടായ രൂക്ഷമായ തർക്കത്തെ തുടർന്ന് ഫെബ്രുവരി 16ന് നടത്തുമെന്ന് പ്രഖ്യാപിച്ച് പിരിയുകയായിരുന്നു.
പ്രസിഡൻറ് സ്ഥാനത്തേക്ക് ഭൂരിപക്ഷം ജില്ല കമ്മിറ്റികളും നിർദേശിച്ച നിഷാദ് കെ. സലീമിനു പകരം വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് പി.കെ. നവാസിനെ പ്രഖ്യാപിക്കാൻ പാണക്കാട് സാദിഖലി തങ്ങൾ ശ്രമം നടത്തി എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ജനാധിപത്യരീതിയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നായിരുന്നു കൗൺസിൽ അംഗങ്ങളുടെ ആവശ്യം. കൗൺസിൽ അംഗങ്ങൾ നേതൃത്വത്തിനെതിരെ ബഹളംവെക്കുകയും റിേട്ടണിങ് ഒാഫിസർ പി.എം. സാദിഖലിയെ ഉപരോധിക്കുകയും ചെയ്ത സംഭവത്തിൽ എം.കെ. മുനീർ ഇടപെട്ട് സംഘർഷത്തിന് അയവുണ്ടാക്കി യോഗം തൽക്കാലം പിരിച്ചുവിടാൻ വഴിയൊരുക്കി.
അടുത്ത ഞായറാഴ്ച ഇതേ ഹാളിൽ സംസ്ഥാന കൗൺസിൽ ചേർന്ന് ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു മുനീറിെൻറ വാഗ്ദാനം. ‘എം.എസ്.എഫ് രൂപവത്കരിച്ച ബാപ്പയുടെ മകനായ എം.കെ. മുനീർ നിങ്ങൾക്ക് ഉറപ്പു നൽകുന്നു’ എന്നായിരുന്നു കൈയടി നേടിയ ഡയലോഗ്. എന്നാൽ, തർക്കം തീർത്ത് സംസ്ഥാന കൗൺസിൽ നടത്താനാവാത്ത സാഹചര്യമാണിപ്പോഴും. നേതാക്കൾക്കെതിരെ അച്ചടക്കം ലംഘിച്ച് ബഹളംവെക്കുകയും മാധ്യമങ്ങൾക്ക് വിവരം ചോർത്തിക്കൊടുക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടിക്കു ശേഷമേ ഇനി ഭാരവാഹികളെ പ്രഖ്യാപിക്കു എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.