തിരുവനന്തപുരം: ആശയവിനിമയത്തിലെ അപാകം ചൂണ്ടിക്കാട്ടി കെ.പി.സി.സി രാഷ്ട്രീയകാര് യ സമിതിയിൽ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനു രൂക്ഷ വിമർശനം. യോഗം വിളിക്കുന്നതി ലെ താമസവും മുല്ലപ്പള്ളിക്കെതിരെ ആയുധമാക്കി.
പ്രസിഡൻറ് പ്രവര്‍ത്തകര്‍ക്കും ന േതാക്കള്ക്കും അപ്രാപ്യനാകുന്നുവെന്നും പാര്‍ട്ടിയില്‍ ഒരു വിഷയത്തിൽ പല അഭിപ്രായങ്ങള്‍ ഉയരുന്നത് ദോഷം ചെയ്യുന്നുവെന്നും അവർ കുറ്റപ്പെടുത്തി. വിഷയങ്ങളിൽ നേതാക്കള്‍ വ്യത്യസ്ത നിലപാട് പറയുകയാണെന്നും അഭിപ്രായ ഐക്യമില്ലെന്നും കെ.വി തോമസ്, പി.സി ചാക്കോ, വി.എം സുധീരന് എന്നിവര്‍ പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ടിൽ രണ്ടു തരം അന്വേഷണം ആവശ്യപ്പെട്ടത് ഭിന്നതക്ക് തെളിവാണെന്നും അവർ പറഞ്ഞു.
ഒന്നര വര്‍ഷമായി വര്‍ക്കിങ് പ്രസിഡൻറായ തന്നെ മുല്ലപ്പള്ളി ഒരിക്കല്‍ പോലും ഫോണിൽ വിളിച്ചിട്ടില്ലെന്ന് സുധാകരന് തുറന്നടിച്ചു. സുധാകരൻ വന്ന് കാണാറില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
മുല്ലപ്പള്ളിയുടെ ശൈലിയെ വിമര്‍ശിച്ച വി.എം സുധീരന്, സര്‍വ പ്രതാപിയായിരുന്ന കെ. കരുണാകരന് പോലും കൂടിയാലോചന നടത്തിയാണു പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോയതെന്ന് ഓർമിപ്പിച്ചു. അധികാരം നഷ്ടപ്പെട്ട കരുണാകരെൻറ അവസ്ഥ എന്തായിരുന്നുവെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു. കൂടിയാലോചന ഇല്ലെന്നു വി.ഡി സതീശനും വിമർശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്താൻ സാധിച്ചുവെങ്കിലും രാഷ്ട്രീയകാര്യ സമിതി ചേർന്നു നിലപാടെടുക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് സതീശനും ഷാനിമോൾ ഉസ്മാനും കുറ്റപ്പെടുത്തി. സംയുക്ത സമരത്തിനെതിരായ കെ.പി.സി.സി പ്രസിഡൻറിെൻറ പരസ്യ വിമർശനം ദോഷം െചയ്തുവെന്നും അവർ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.