മൂന്നാർ: യു.ഡി.എഫിനെ തള്ളി കെ.പി.സി.സി 

തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കലിനിടെ കുരിശ് പൊളിച്ചുമാറ്റിയ വിഷയത്തില്‍ യു.ഡി.എഫിനെ തള്ളി കെ.പി.സി.സി. കുരിശ് പൊളിച്ചുമാറ്റിയത് അധാർമികമാണെന്ന നിലപാട് കോൺഗ്രസിനില്ലെന്നും യു.ഡി.എഫ് യോഗത്തിൽ മറിെച്ചാരു നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എം.എം. ഹസൻ അറിയിച്ചു.
കുരിശ് നീക്കിയത് അധാർമികവും നികൃഷ്ടവുമാണെന്നാണ് കഴിഞ്ഞദിവസം യു.ഡി.എഫ് യോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചൻ പറഞ്ഞത്. എന്നാല്‍, കെ.പി.സി.സിക്ക് അത്തരമൊരു നിലപാടില്ലെന്നാണ് ഹസന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കുരിശി​െൻറ കാര്യത്തിൽ കോൺഗ്രസും യു.ഡി.എഫും വിരുദ്ധധ്രുവത്തിലായിരിക്കുകയാണ്.കൈയേറ്റത്തിന് കുരിശ് മറയാക്കുന്നത് ശരിയല്ലെന്നാണ് പാർട്ടി നിലപാടെന്ന് ഹസൻ വ്യക്തമാക്കി. കൈയേറ്റം ഒഴിപ്പിക്കുന്നതിനും കുരിശ് മാറ്റിയതിനുമെതിരെ കോണ്‍ഗ്രസ് ഒരു നിലപാടും എവിടെയും സ്വീകരിച്ചിട്ടില്ല. ത്യാഗത്തി​െൻറ ചിഹ്നമായ കുരിശിനെ കൈയേറ്റത്തിന് ഉപയോഗിച്ചത് തെറ്റെന്നാണ് തങ്ങളുടെ അഭിപ്രായം. കുരിശ് നീക്കിയതിനെതിരെ യു.ഡി.എഫ് യോഗത്തിൽ കോൺഗ്രസ് ഒരുനിലപാടും സ്വീകരിച്ചിട്ടില്ല. കുരിശ് പൊളിച്ചുമാറ്റിയത് അധാർമികമാണെന്ന് മുന്നണി കൺവീനർ പി.പി. തങ്കച്ചൻ പറയാനുള്ള കാരണം അദ്ദേഹത്തോട് ചോദിക്കണമെന്നും ഹസൻ അറിയിച്ചു.കുരിശ് നീക്കിയ സംഭവത്തിൽ യു.ഡി.എഫ് യോഗത്തിനുശേഷം കൺവീനർ നടത്തിയ അഭിപ്രായത്തിനെതിരെ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വി.ഡി. സതീശനും പി.സി. വിഷ്ണുനാഥും എം. ലിജുവും ശക്തമായ വിമർശനമാണ് നടത്തിയത്. 

ബിഷപ്പുമാരും വൈദികരും ക്രൈസ്തവ വിശ്വാസികളും ഉൾപ്പെടെ കൈയേറ്റഭൂമിയിലെ കുരിശ് നീക്കിയതിനെ അനുകൂലിച്ചപ്പോൾ മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടെടുത്തത് ശരിയായില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. വിഷ്ണുനാഥും ലിജുവും അതിനോട് യോജിച്ചു. കൺവീനറുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നിലപാട് പാടില്ലായിരുെന്നന്ന് അവരും ചൂണ്ടിക്കാട്ടി. 

കുരിശ് നീക്കിയത് അധാർമികമാണെന്ന് പറയാൻ കൺവീനറോട് പറഞ്ഞിരുന്നില്ലെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ചപ്പോൾ കൺവീനർക്ക് പിഴവ് പറ്റിയതാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു. തുടർന്നാണ് വിഷയത്തിൽ വ്യക്തത വരുത്താൻ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്.

മൂന്നാറിലെയും ഇടുക്കിയിലെയും കൈയേറ്റങ്ങളെക്കുറിച്ച്  പരിശോധിക്കാന്‍  രാഷ്ട്രീയകാര്യസമിതി ഏഴംഗസമിതിക്ക്  രൂപംനൽകി. പൊമ്പിളൈ ഒരുൈമ നടത്തുന്ന സമരവും ഇവർ വിലയിരുത്തും. ബെന്നി ബഹനാൻ, ജോസഫ് വാഴയ്ക്കൻ, പി.സി. വിഷ്ണുനാഥ്, ലാലി വിൻസ​െൻറ്, ലതികാസുഭാഷ്, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ് എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.ടി.പി. സെന്‍കുമാര്‍കേസില്‍ സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടി നേരിട്ട പിണറായി വിജയന് ഒരുനിമിഷം പോലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ഹസന്‍ പറഞ്ഞു. 

Tags:    
News Summary - munnar encroachment at kpcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.