മൂന്നാർ: മൂന്നാറിൽ 22 സെൻറ് ഭൂമിയും അതിലെ ഹോം സ്റ്റേയും ഏറ്റെടുക്കാമെന്ന ഹൈകോടതി ഉത്തരവ് തിരിച്ചടിയായത് സി.പി.എമ്മിന്. കുത്തകപ്പാട്ടഭൂമി ഏറ്റെടുക്കുന്നെന്ന് മുറവിളികൂട്ടി സി.പി.എമ്മിെനാപ്പം ചേർന്ന കോൺഗ്രസിനും വിധി പ്രഹരമാണ്. അതേസമയം, നിയമം അനുസരിച്ചാണ് നടപടിയെന്നും അല്ലാത്ത ഒരു തീരുമാനവും ഏശില്ലെന്നും നിലപാടെടുത്ത സി.പി.െഎ ജില്ല നേതൃത്വത്തിനും കാനം അടക്കം സംസ്ഥാന നേതാക്കൾക്കും സന്തോഷത്തിന് വകനൽകുന്നതുമാണ് വിധി.
വില്ലേജ് ഒാഫിസിനായി ഇത് ഏറ്റെടുക്കാൻ തീരുമാനിക്കുകയും നടപടിക്രമം പാലിച്ച് ഇതിന് നിർദേശം നൽകുകയും ചെയ്ത ദേവികുളം സബ് കലക്ടർക്ക് തെൻറ തൊപ്പിയിലെ ഒരു തൂവൽകൂടിയാണ് കോടതിയിൽനിന്നുണ്ടായ അനുകൂല നിലപാട്. ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതോടെ കുത്തകപ്പാട്ട ഭൂമിയെന്ന വാദമുയർത്തി പ്രതിഷേധവുമായി മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയനേതാക്കളും വ്യാപാരസംഘടനകളും രംഗത്തെത്തുകയായിരുന്നു.
സർക്കാർ ഭൂമി പോലും സർക്കാറിന് ഏറ്റെടുക്കാൻ സാധിക്കാതെവന്നതോടെ രാഷ്ട്രീയനേതാക്കളുടെ നിലപാട് വിവാദമായിരുന്നു. കോൺഗ്രസിെൻറ പ്രാദേശിക നേതാവായ കൈയേറ്റക്കാരന് പിന്തുണ അറിയിച്ച് ഇടതു -വലത് നേതാക്കൾ ഒരുമിച്ചതുകൂടാതെ സി.പി.െഎയുടെ മൂന്നാറിലെ മുതിർന്ന നേതാവടക്കവും മുഖ്യമന്ത്രിക്കുള്ള പരാതിയിൽ ഒപ്പിട്ടു. എന്നാൽ, മൂന്നാർ വിഷയത്തിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലെ ഭിന്നതയിൽ കോടതി വിധിയിലൂടെ മേൽക്കൈനേടാനും സി.പി.ഐക്ക് സാധിച്ചിരിക്കുന്നു. കുത്തകപ്പാട്ടഭൂമിയാണ് ഇരുപത്തിരണ്ടെന്ന വാദം റവന്യൂ വകുപ്പ് തള്ളിയിരുന്നു.
കുത്തകപ്പാട്ടക്കാരൻ ഭൂമി സർക്കാറിന് തിരിച്ചേൽപിച്ചതായി അറിയിച്ചതും കുത്തകപ്പാട്ടമാണെന്നതിന് കൈവശക്കാരന് രേഖകളില്ലാതിരുന്നതും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നാൽ, സർവകഷിയോഗം വിളിച്ച് വിഷയത്തെ നേരിടാനാണ് സി.പി.എം നീങ്ങിയത്. മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചെങ്കിലും റവന്യൂ മന്ത്രി പെങ്കടുക്കാതെ വിയോജിപ്പ് പ്രകടിപ്പിച്ചു. വിവാദഭൂമിയുടെ കാര്യം ഹൈകോടതി തീരുമാനിക്കട്ടെ എന്നാണ് സർവക്ഷി യോഗം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.