ഡല്‍ഹി ഗവര്‍ണര്‍; കണ്ണന്താനവും പരിഗണനയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ച ഒഴിവിലേക്ക് ഡല്‍ഹി അതോറിറ്റി മുന്‍ കമീഷണറും മുന്‍ എം.എല്‍.എയുമായ അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജല്‍ എന്നിവരെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.ബി.ജെ.പി നിര്‍വാഹകസമിതി അംഗമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഘടകകക്ഷിയായ അകാലിദളിന്‍െറ എതിര്‍പ്പുമൂലം പിന്‍വലിച്ചു. ഇതിന് പകരമായാണ് കണ്ണന്താനത്തിന് പുതിയ പദവി നല്‍കാന്‍ ആലോചിക്കുന്നത്. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് അംഗമാണ് അനില്‍ ബൈജല്‍. ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. ഡി.ഡി.എ വൈസ് ചെയര്‍മാന്‍, എയര്‍പോര്‍ട്ട് സി.എം.ഡി, പ്രസാര്‍ഭാരതി സി.ഇ.ഒ, നഗര വികസന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കിരണ്‍ ബേദി, ബി.ജെ.പി. നേതാവ് ജഗദീശ് മുഖി, മുന്‍ പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി എന്നീ പേരുകളും ചര്‍ച്ചയിലുണ്ട്.


 

Tags:    
News Summary - Najeeb Jung successor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.