നവകേരള യാത്ര: ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള യാത്രക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധം നടത്തിയ ഒരു പ്രവർത്തകർക്കെതിരേയും ആക്രമണം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നതിനും നവകേരള സൃഷ്ടിക്കായുള്ള നിർദേശങ്ങൾ സ്വരൂപിക്കുന്നതിനും ലക്ഷ്യമിട്ടാണ് നവകേരള സദസ് സംഘടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഔദ്യോഗിക യാത്ര നടത്തിയ അവസരത്തിൽ ജനാധിപത്യപരമായി പ്രതിഷേധം നടത്തിയ ഒരു പ്രവർത്തകർക്കെതിരേയും ആക്രമണം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

ആലപ്പുഴയിൽ യുവജന സംഘടനയുടെ ഭിന്നശേഷിക്കാരനായ നേതാവിനെ മർദിച്ചുവെന്ന ആരോപണത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ജനുവരി 17ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഈ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - Nava Kerala Yatra: Chief Minister says there was no attack on those who protested democratically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.