ഭുവനേശ്വർ: പാർലെമൻറ് തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞ െടുപ്പ് നടന്ന ഒഡിഷയിൽ അഞ്ചാംവട്ടവും ബി.ജെ.ഡിയുമായി മുഖ്യമന്ത്രി നവീൻ പട്നായികി െൻറ തേരോട്ടം.
മൊത്തം 147 സീറ്റുകളിൽ 105ഉം തൂത്തുവാരി ഒഡിഷയുടെ 14ാമത് മുഖ്യമന്ത്രി പ ദത്തിലേക്ക് നവീൻ പട്നായിക് വീണ്ടും നടന്നുകയറും. വിജയത്തിൽ പ്രധാനമന്ത്രി നരേ ന്ദ്ര മോദി നവീൻ പട്നായികിനെ അഭിനന്ദനമറിയിച്ചു.
നിയമസഭ സീറ്റുകളുടെ എണ്ണത്തി ൽ മുൻവർഷങ്ങളിൽ നിന്ന് കാര്യമായ പിന്നാക്കം പോവാതെയാണ് ബി.ജെ.ഡി ഒഡിഷയുടെ രാഷ് ട്രീയത്തിൽ വീണ്ടും സ്ഥാനം ഉറപ്പിക്കുന്നത്. ബി.ജെ.പി 27 സീറ്റിലും ഇന്ത്യൻ നാഷനൽ കോൺഗ്ര സ് 14സീറ്റിലും വിജയിച്ചു.
‘മിസ്റ്റർ ക്ലീൻ’ എന്നറിയപ്പെടുന്ന നവീൻ പട്നായിക് നാലു തവണകളിലായി 19 വർഷമാണ് സംസ്ഥാനത്തെ നയിച്ചത്. പിതാവ് ബിജു പട്നായികിെൻറ മരണാ നന്തരം ജനതാദൾ പാർട്ടി പിളരുകയും നവീൻ പട്നായിക് ബിജു ജനതാദൾ എന്ന പേരിൽ പാർട്ടി രൂപവത്കരിച്ച് എൻ.ഡി.എയുടെ ഭാഗമാവുകയും ചെയ്തു. തുടർന്ന് എ.ബി. വാജ്പേയി നയിക്കുന്ന സർക്കാറിലെ ഖനി മന്ത്രിയായി ഈ 72കാരൻ. 2000ത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയതോടെ കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച് ആദ്യമായി ഒഡിഷയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പതിറ്റാണ്ടോളം നീണ്ടുനിന്ന ബി.ജെ.പി- ബി.ജെ.ഡി സഖ്യം നവീൻ പട്നായിക് പൊട്ടിച്ചെറിഞ്ഞതോടെ 2009ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ചേരിതിരിഞ്ഞ് മത്സര രംഗത്തിറങ്ങി. ആ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡി 103 നിയമസഭാ സീറ്റു നേടിയപ്പോൾ ബി.ജെ.പി ആറു സീറ്റിൽ ഒതുങ്ങി. കോൺഗ്രസ് 27 സീറ്റു നേടി രണ്ടാം സ്ഥാനത്തെത്തി.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരെയും അമ്പരപ്പിച്ച് ബി.ജെ.ഡി 117 സീറ്റു നേടി നില കൂടുതൽ മെച്ചപ്പെടുത്തി. ബി.ജെ.പി നാല് സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ കോൺഗ്രസ് 16 സീറ്റിൽ ജയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി 33 ശതമാനം വനിത സംവരണം പ്രഖ്യാപിച്ച് നവീൻ പട്നായിക് ൈകയടി നേടിയിരുന്നു. ഏഴു വനിതാ സ്ഥാനാർഥികളെ മത്സര രംഗത്തിറക്കി അദ്ദേഹം വാക്കുപാലിക്കുകയും ചെയ്തു. ഇതിൽ ആറു വനിതകൾ ലീഡ് ചെയ്യുകയാണ്.
ബി.ജെ.ഡി 13ലേക്ക് ചുരുങ്ങി; ഒഡിഷയിലും ബി.ജെ.പിക്ക് മുന്നേറ്റം
ഭുവനേശ്വർ: ലോക്സഭയിലേക്ക് ബി.ജെ.പിയുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ ഒഡിഷയിൽ നവീൻ പട്നായിക്കിെൻറ ബി.ജെ.ഡിക്ക് ഇടർച്ച. 21 സീറ്റുകaളിൽ 13 സീറ്റിൽ ബി.ജെ.ഡിയും എട്ട് സീറ്റിൽ ബി.ജെ.പിയും ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന് പതിവുപോലെ അക്കൗണ്ട് തുറക്കാനായില്ല.
മുഖ്യ എതിരാളിയേക്കാൾ അഞ്ചു സീറ്റുകൾ അധികം കൈപിടിയിലൊതുക്കിയെങ്കിലും 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡി 21ൽ 20 സീറ്റും തൂത്തുവാരിയിരുന്നു. ആ തെരഞ്ഞെടുപ്പിൽ കേവലം ഒറ്റ സീറ്റിൽ ഒതുങ്ങിയ ബി.ജെ.പി ഇത്തവണ ഏഴു സീറ്റുകൾ അധികമായി നേടി വൻ മുന്നേറ്റം കാഴ്ച വെച്ചു. എന്നാൽ, കോൺഗ്രസ് ആവട്ടെ അന്നും ഇന്നും ഈ കിഴക്കൻ സംസ്ഥാനത്ത് നിലം തൊട്ടില്ല.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾതന്നെ ലോക്സഭയിൽ ബി.ജെ.പിയും നിയമസഭയിൽ ബി.ജെ.ഡിയും ലീഡ് ചെയ്യുന്ന കാഴ്ചയായിരുന്നു. ഏപ്രിൽ 11 മുതൽ ഏപ്രിൽ 18വരെ നാലു ഘട്ടങ്ങൾ ആയാണ് ഒഡിഷയിൽ തെരഞ്ഞെടുപ്പ് നടന്നത്. നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥും സ്മൃതി ഇറാനിയും അടക്കമുള്ള ബി.ജെ.പിയിലെ വമ്പൻ നേതൃനിരയുടെ കൊണ്ടുപിടിച്ച പ്രചാരണം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചുവെന്ന സൂചനയാണ് ഈ ഫലം.
പത്ത് റാലികളിലും ഒരു റോഡ് ഷോയിലും മോദി പങ്കെടുത്തു. ആറ് റോഡ് ഷോകളിൽ അമിത് ഷായും. അതേസമയം, രാഹുൽ ഗാന്ധി അഞ്ച് റാലികളിൽ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാനത്തെ രാഹുൽ കാര്യമായി പരിഗണിച്ചില്ലെന്ന പരാതി അണികളിൽനിന്നുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.