മുംബൈ: എൻ.സി.പി മഹാരാഷ്ട്രയിലും ലക്ഷദ്വീപിലുമായി 11 സ്ഥാനാർഥികളുടെ പേര് പ്രഖ്യാ പിച്ചു. മഹാരാഷ്ട്ര മുൻ സഹമന്ത്രിമാരായ സുനിൽ തട്കരെ (റായിഗഡ് മണ്ഡലം), ഗുലാബ്റാ വ് ദേവ്കർ (ജൽഗാവ്), സിറ്റിങ് എം.പിമാരായ പവാറിെൻറ മകൾ സുപ്രിയ സൂലെ (ബാരാമതി), ഉദ യൻരാജെ ഭൊസാലെ (സതാര), ധനഞ്ജയ് മഹാദിക് ( കെലാപുർ) എന്നിവരും ആനന്ദ് പരഞ്ച്പെ (താണെ), ബാബാജി പാട്ടീൽ (കല്യാൺ), സഞ്ജയ്ദീന പാട്ടീൽ (മുംബൈ നോർത്ത് ഇൗസ്റ്റ്), രാജേഷ് വിടേകർ (പർഭണി), രാജേന്ദ്ര ഷിങ്ഗാനെ (ബുൽധാന) എന്നിവരാണ് മഹാരാഷ്ട്രയിൽ മത്സരിക്കുന്നത്. മുഹമ്മദ് ഫൈസലാണ് ലക്ഷ്വദീപിലെ സ്ഥാനാർഥി.
കോൺഗ്രസ്-എൻ.സി.പി സഖ്യമുള്ള മഹാരാഷ്ട്രയിൽ മൊത്തം 48 സീറ്റുകളാണുള്ളത്. ഇതിൽ 23 എണ്ണമാണ് എൻ.സി.പിക്ക് നൽകിയത്. ഇവയിൽ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ശേഷിച്ച സീറ്റുകളിലെ സ്ഥാനാർഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും.
കർഷക നേതാവ് രാജു ഷെട്ടിക്ക് വേണ്ടി ഹത്കനൻഗലെ മണ്ഡലം എൻ.സി.പി മാറ്റിവെച്ചതാണ് ശ്രദ്ധേയമായത്. രാജു ഷെട്ടി സഖ്യത്തിൽ ചേരാതെ വിലപേശി മാറിനിൽക്കുകയാണ്. ശരദ് പവാർ മത്സരിക്കുമെന്ന് ആദ്യം പറഞ്ഞ മാധ, അജിത് പവാറിെൻറ മകൻ മത്സരിക്കുമെന്ന് പറഞ്ഞ മാവൽ മണ്ഡലങ്ങൾ ആദ്യ പട്ടികയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.