ന്യൂഡൽഹി: പോളിങ് പൂർത്തിയായ മേഘാലയയിലും നാഗാലാൻറിലും ത്രിപുരയിലും ബി.ജെ.പി വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. 25വർഷത്തെ കമ്മ്യുണിസ്റ്റ് സർക്കാറിനെ താഴെയിറക്കിക്കൊണ്ട് ബി.ജെ.പി ത്രിപുരയിൽ വിജയിക്കും. ബി.െജ.പിക്ക് 45 മുതൽ 50 സീറ്റ് വരെ ലഭിക്കുെമന്നാണ് പ്രവചനം. അതേസമയം, ഒമ്പത്- 15 സീറ്റുകളിലേക്ക് സി.പി.എം ഒതുക്കപ്പെടുമെന്നും എക്‌സിറ്റ് പോൾ പറയുന്നു.
മേഘാലയയിൽ ഭരണത്തിലുളള കോൺഗ്രസിനെ മറികടന്ന് മുൻ സ്പീക്കർ പി.എ സാങ്മയുടെ എൻ.പി.പി കൂടുതൽ സീറ്റ് നേടും. ബി.ജെ.പി^എൻ.പി.പി സഖ്യം അധികാരത്തിലെത്തുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മേഘാലയയില്‍ ആകെയുള്ള 59 സീറ്റില്‍ ബി.ജെ.പിക്ക് എട്ടു മുതല്‍ 12 വരേയും എൻ.പി.പിക്ക് 23 മുതല്‍ 27 വരേയും സീറ്റുകളാണ് ന്യൂസ് എക്സ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 13 മുതല്‍ 17 വരെ സീറ്റുകളും ലഭിക്കും.
നാഗാലാൻറിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും കാഴ്ചവെക്കുക. എൻ.പി.എഫും ബി.ജെ.പി സഖ്യകക്ഷികളും കടുത്ത പോരാട്ടം കാഴ്ചവെക്കുേമ്പാൾ കോൺഗ്രസ് പരാജയപ്പെടും. ബി.ജെ.പി - എൻ.ഡി.പി.പി സഖ്യം അധികാരത്തിലേറും. നാഗാലാൻറില്‍ ആകെയുള്ള 60 സീറ്റില്‍ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യത്തിന് 27 മുതല്‍ 32 വരെ സീറ്റുകളും എൻ.പി.എഫിന് 20 മുതല്‍ 25 വരെ സീറ്റുകളും ലഭിക്കുമെന്നാണ് ന്യൂസ് എക്സ് പ്രവചനം. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.