തിരുവനന്തപുരം: ചൂടിെൻറ കാഠിന്യം കുറഞ്ഞ് മെല്ലെ ഇരുട്ട് വീണുതുടങ്ങിയിരിക്കുന്ന ു. ആറ്റിങ്ങൽ മാമം മൈതാനിയിൽ ജനക്കൂട്ടം. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ‘വി.െഎ.പി ’ അവർക്കിടയിലേക്ക് കടന്നുവന്നു. രാജ്യത്തിെൻറ പ്രതിരോധമന്ത്രിയായ നിർമല സീതാര ാമൻ. ആറ്റിങ്ങൽ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പ െട്ടുള്ള പൊതുസമ്മേളനമായിരുന്നു വേദി. ജാടകളില്ലാതെ സ്വതസിദ്ധമായ പുഞ്ചിരിയുമായി മാസ് എൻട്രി. തമിഴിലായിരുന്നു പ്രസംഗം. വിഷുക്കൈനീട്ടമായി മോദിക്ക് ഒരു വോട്ട് ചോദിച്ചായിരുന്നു തുടക്കം. ഓഖി കൊടുങ്കാറ്റ് ജീവിതം തകർത്തെറിഞ്ഞ മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാൻ എത്തിയപ്പോൾ തെൻറ വാക്കുകൾ സമാധാനപൂർവം ശ്രവിച്ചതിന് നന്ദി പറയാനും അവർ മറന്നില്ല.
ഫിർ ഏക് ബാർ മോദി സർക്കാർ (ഒരിക്കൽക്കൂടി വേണം മോദി ഭരണം) എന്ന മുദ്രാവാക്യം വിളിച്ചുകൊടുത്ത് അണികളെ ആവേശഭരിതരാക്കി. ഓഖി ദുരന്തം വിതച്ചപ്പോഴും പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായപ്പോഴും മോദിയുടെ നിർദേശപ്രകാരമാണ് താൻ ഇവിടെ വന്നതെന്നും അവർ കൂട്ടിച്ചേർത്തു. അപ്പോഴേക്കും ഇരുട്ട് വീണുകഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ഇനമായ റോഡ്ഷോെക്കത്താൻ സാധിക്കാത്തതിലെ ആകുലത അവരിൽ പ്രകടമായിരുന്നു. തുടർന്ന് ആറ്റിങ്ങലിൽനിന്ന് തിരുവനന്തപുരം മണ്ഡലത്തിലേക്ക്്. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരെൻറ പ്രചാരണവുമായി ബന്ധപ്പെട്ട് തീരദേശമേഖലയിലായിരുന്നു റോഡ്ഷോ ഒരുക്കിയിരുന്നത്.
സ്ഥാനാർഥിയുമായി വേളിയില്നിന്നായിരുന്നു റോഡ്ഷോ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ആറ്റിങ്ങലിലെ യോഗം വൈകിയതിനാല്‍ വലിയതുറയില്നിന്നാണ് നിര്‍മല സീതാരാമന് റോഡ് ഷോയില്‍ അണിചേര്‍ന്നത്. തീരപ്രദേശത്തെ ഇളക്കിമറിച്ചുള്ള റോഡ്ഷോ. ഹാരാര്‍പ്പണവും പുഷ്പവൃഷ്ടിയും നടത്തി കേന്ദ്രമന്ത്രിയെ മത്സ്യത്തൊഴിലാളികള്‍ സ്വീകരിച്ചു. നാളിതുവരെ ഒരു എൻ.ഡി.എ നേതാവിനും ലഭിക്കാത്തതരത്തിലുള്ള സ്വീകരണമാണ് അവർക്ക് ഇൗ േമഖലയിൽ ലഭിച്ചതും. ബീമാപള്ളി കടന്ന് പ്രചാരണവാഹനം പൂന്തുറയിലെത്തിയപ്പോള് ജനം പ്രചാരണരഥത്തിന് ചുറ്റും കൂടി. അതിനിടെ കണ്ട അമ്മയില്‍നിന്ന് കൈക്കുഞ്ഞിനെ വാങ്ങി ലാളിക്കാനും മന്ത്രി സമയം കണ്ടു.
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം രാത്രി പത്തുമണിക്കുശേഷം ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതിനാൽ പൂന്തുറ ജങ്ഷനിലെ സ്വീകരണത്തിനുശേഷം റോഡ്ഷോ നിര്‍ത്തി കേന്ദ്രമന്ത്രി മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.