സത്യത്തിലാരും ഈ ഹ്യൂമനിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ല. ‘ഇന്ദ്രനും ചന്ദ്രനും’വരെ ന ോക്കിനിൽക്കെ, ‘ഊരിപ്പിടിച്ച വാളുകൾക്കു നടുവിലൂടെ’ ഹ്യൂമനിസവുംകൊണ്ട് നടന്നുപേ ായവനാണ് വിജയൻ. വ്യക്തിയും സമൂഹവുമാണ് മാനവതാവാദികളുടെ ലോകം എന്നതിനാൽ വാക്കു കളിലും പ്രവൃത്തിയിലും നിറഞ്ഞുതുളുമ്പുന്നതും ഇതുതന്നെയാണ്. ‘ബക്കറ്റിലെ വെള്ളം’, ‘ക ുലംകുത്തി’, ‘കടക്ക് പുറത്ത്’‘ബോഡിവേസ്റ്റ്’, ‘നികൃഷ്ടജീവി’ തുടങ്ങി ‘വക്രബുദ്ധി’വരെയുള്ളവയാണ് ഇദ്ദേഹത്തിൽനിന്ന് പുറത്തുവന്ന മനുഷ്യഗന്ധിയായ വാക്കുകളിൽ പ്രസിദ്ധമായവ. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും ഇന്നുവരെ തിരിച്ചെടുത്തിട്ടില്ല. അത്രക്ക് ഉറപ്പാണ് കാര്യങ്ങൾക്ക്. വിശ്വവിഖ്യാതമായി മാറിയ ‘പരനാറി’ പ്രയോഗം അഞ്ചുവർഷത്തിനു ശേഷവും ആവർത്തിക്കാൻ കാട്ടിയ ചങ്കൂറ്റമാണ് ഇരട്ടച്ചങ്കൻ എന്നപേരിന് അർഹനാക്കിയത്.
ഇത്തരം വാമൊഴിവഴക്കങ്ങൾക്കപ്പുറം, യഥാർഥ വിജയനെ പുറത്തുകൊണ്ടുവന്ന സന്ദർഭങ്ങളാണ് പ്രളയവും ശബരിമലയും. തെൻറ ചികിത്സപോലും മാറ്റിെവച്ചാണ് പ്രളയകാലത്ത് കർമനിരതനായത്.അതുകൊണ്ടാണ് ‘ഗൂഗിളി’ൽ പിണറായി വിജയൻ എന്നടിച്ചു നോക്കിയാൽ ‘സി.എം’(ക്രൈസിസ് മാനേജർ) എന്ന് കാണാനാകുന്നത്.ശബരിമക്കാലത്താണ് സംഘിപത്രത്തിലൂടെയടക്കം ജാതിവിളി കേൾക്കേണ്ടി വന്നത്. അതിൽ പരിതപിക്കുകയല്ല, തെൻറ ഭൂതകാലം അഭിമാനത്തോടെ ഓർമിച്ചാണ് അതിനു മറുപടി നൽകിയത്. അതോടെയാണ് ശ്രീനാരായണ ഗുരുവിെൻറയും അയ്യങ്കാളിയുടെയും പിൻഗാമിയായി രണ്ടാം നവോത്ഥാനത്തിനു തുടക്കം കുറിക്കാൻ തീരുമാനിച്ചത്. ജാതിയില്ലാ വിളംബരം നടത്തിയാണ് ഗുരു അത് ചെയ്തതെങ്കിൽ ജാതിസംഘടനകളെ ഒരുമിച്ചുകൂട്ടിയും കണിച്ചുകുളങ്ങര മുതലാളിയുടെ വീട്ടിൽ മന്ത്രിസഭ യോഗം ചേർന്നുമാണ് ആധുനികൻ അത് സാധിച്ചെടുത്ത്. അങ്ങനെ, ഹ്യൂമനിസ്റ്റിനു പുറമെ, നവോത്ഥാന നായകനുമായി.
പെരിയ സംഭവത്തിൽ, ‘ജനങ്ങൾക്കു മുന്നിൽ തലകുനിക്കുന്നു’വെന്ന പ്രഖ്യാപനം, ആപത്തുകാലത്ത് കെ. കരുണാകരനെയും കുഞ്ഞാലിക്കുട്ടിയെയും മഅ്ദനിയെയും കെ.എം. മാണിയെയുമൊക്കെ സഹായിക്കാൻ കാട്ടിയ സന്നദ്ധത, തെരഞ്ഞെടുപ്പുകാലത്ത് വെയിലുകൊള്ളരുതെന്ന് തെൻറ സഖാക്കൾക്ക് നൽകിയ ഉപദേശം എന്നിവയൊക്കെ, ഈ നല്ല മനസ്സിെൻറ ഉദാഹരണങ്ങളാണ്.
കാര്യങ്ങൾ ഇങ്ങനെെയാക്കെയാണെങ്കിലും വിജയൻ എന്ന ഹ്യൂമനിസ്റ്റിനെ മലയാളിക്ക് പരിചയപ്പെടുത്താൻ ഒരു ഡൽഹി മലയാളി വേണ്ടിവന്നു.നാടകാചാര്യൻ ഓംചേരി എൻ.എൻ. പിള്ളയുടെ ആത്മകഥയിലാണ് പിണറായി വിജയൻ എന്ന ഹ്യൂമനിസ്റ്റിനെക്കുറിച്ച് പറയുന്നത്. അതിങ്ങനെ:‘ പറഞ്ഞുകേട്ട ഫാഷിസ്റ്റിനെ കാണാന്‍ കേരള ഹൗസിലേക്ക് ചെന്നു. തുറന്ന മനസ്സോടെ സൗഹൃദപൂര്‍വം സംസാരിച്ച പിണറായിയെ ഫാഷിസ്റ്റ് എന്നു വിളിച്ചവരുടെ അവിവേകത്തെ കുറിച്ചാണ് ആലോചിച്ചത്. ഫാഷിസ്റ്റിനെ കാണാന്‍ പോയി ഹ്യൂമനിസ്റ്റിനെ കണ്ടുമടങ്ങി’. പുസ്തക പ്രകാശനചടങ്ങിൽ ഓംചേരി എഴുതിയ ഭാഗം വായിച്ച് തന്നിലെ ഹ്യൂമനിസ്റ്റിനെ പുറത്തറിയിച്ചത് പിണറായി വിജയൻ തന്നെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.