ലഖ്നോ: എതിര്‍ പാര്‍ട്ടികളിലെ നേതാക്കള്‍ പണം വാഗ്ദാനം ചെയ്താല്‍ അത് സ്വീകരിക്കണമെന്നും തുടര്‍ന്ന് സ്വന്തം പാര്‍ട്ടിക്ക് വോട്ട് നല്‍കണമെന്നും ആഹ്വാനംചെയ്ത് പുലിവാലുപിടിച്ചവരാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും.
ഈ ആഹ്വാനത്തിന് ഇരുവരും തെരഞ്ഞെടുപ്പ് കമീഷന്‍െറ ശാസന ഏറ്റുവാങ്ങുകയും ചെയ്തു; കേസും നിലനില്‍ക്കുന്നു. ഇതേ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് ഇപ്പോള്‍ യു.പി മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവും. മറ്റു പാര്‍ട്ടികളില്‍നിന്ന് എത്രവേണമെങ്കിലും പണം വാങ്ങിക്കൊള്ളൂവെന്നും എന്നാല്‍, വോട്ട് എസ്.പി ചിഹ്നമായ സൈക്കിളിന് മാത്രമായിരിക്കണമെന്നുമാണ് അദ്ദേഹം ശനിയാഴ്ച പ്രസ്താവിച്ചത്.
‘‘വോട്ടര്‍മാര്‍ക്ക് പലരും പണം വാഗ്ദാനം ചെയ്യുന്നതായി ഞാന്‍ കേട്ടു. ആ പണം സ്വീകരിക്കണമെന്നാണ് എന്‍െറ ഉപദേശം. എന്നിട്ട് വോട്ട് സൈക്കിളിന് ചെയ്യുക’’ -തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഈ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.