കോഴിേക്കാട്: ഇന്ത്യൻ നാഷനൽ ലീഗും (െഎ.എൻ.എൽ) നാഷനൽ സെക്കുലർ കോൺഫറൻസും (എൻ.എസ്. സി) തമ്മിലെ ലയന പ്രഖ്യാപനം ഇൗ മാസം 13ന് കോഴിക്കോട്ട് നടക്കും. ഇരു പാർട്ടികളുടെയും ന േതാക്കൾ പെങ്കടുക്കുന്ന വാർത്തസമ്മേളനത്തിലായിരിക്കും പ്രഖ്യാപനം.
ശനിയാഴ്ച കോഴിക്കോട്ട് ചേർന്ന െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഇതുസംബന്ധിച്ച ധാരണക്ക് അംഗീകാരം നൽകി. ഇതനുസരിച്ച് െഎ.എൻ.എൽ സംസ്ഥാന ഭാരവാഹിത്വത്തിലും സെക്രേട്ടറിയറ്റിലും എൻ.എസ്.സിയിൽനിന്ന് വരുന്നവർക്ക് പ്രാതിനിധ്യം നൽകും. മാർച്ച് രണ്ടാം വാരം കോഴിക്കോട്ടാണ് ലയന സമ്മേളനം.
െഎ.എൻ.എല്ലിന് ഇടതുമുന്നണി പ്രവേശനം ലഭിച്ചതോടെയാണ് ഇരുപാർട്ടികളും ഒന്നാകാൻ തീരുമാനിച്ചത്. മുസ്ലിംലീഗിൽനിന്ന് വിഘടിച്ച് പി.ടി.എ. റഹീമിെൻറ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്ന മുസ്ലിംലീഗ് റഹീം വിഭാഗവും െഎ.എൻ.എൽ സെക്കുലറും ചേർന്ന് 2010ലാണ് നാഷനൽ സെക്കുലർ കോൺഫറൻസ് രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.