കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്. ശബരിമല വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എൻ.എസ്.എസ് തീരുമാനിച്ചതും സർക്കാറിനോടും പ്രത്യേകിച്ച് മുഖ്യമന്ത്രിയോടുമുള്ള ശക്തമായ അമർഷത്തെ തുടർന്നാണെന്നും സംഘടന വൃത്തങ്ങൾ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ നേതൃത്വം നേരേത്തതന്നെ വ്യക്തമായ നിലപാട് എടുത്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ നിലപാടിലുള്ള അതൃപ്തി കഴിഞ്ഞദിവസം എൻ.എസ്.എസ് പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായരും വ്യക്തമാക്കിയിരുന്നു.
കെ. സുരേന്ദ്രെൻറയും കെ.പി. ശശികലയുെടയും അറസ്റ്റിനെ വിമർശിച്ച അദ്ദേഹം ആർ.എസ്.എസും ബി.ജെ.പിയും ഭയപ്പെടേണ്ട സംഘടനകളല്ലെന്ന മുന്നറിയിപ്പും നൽകിയിരുന്നു. മാറി ചിന്തിക്കാൻ എൻ.എസ്.എസിന് മടിയിെല്ലന്ന സൂചനയും അദ്ദേഹം നൽകി.എന്നാൽ, എൻ.എസ്.എസ് ബി.ജെ.പിയോട് കൂടുതൽ അടുക്കുകയാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറയും റിപ്പോർട്ട്. ഇതിനുള്ള കാരണങ്ങളും റിപ്പോർട്ടിലുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ പ്രവർത്തനശൈലിയിലും എൻ.എസ്.എസ് കടുത്ത അതൃപ്തിയിലാണ്. സർക്കാർ തങ്ങളെ അംഗീകരിക്കുന്നില്ലെന്ന വിലയിരുത്തലും സംഘടനക്കുണ്ട്. ശബരിമല വിഷയം ചർച്ചചെയ്യാനുള്ള യോഗത്തിേലക്ക് മുഖ്യമന്ത്രി എൻ.എസ്.എസിനെ ക്ഷണിച്ചിരുന്നു. എന്നാൽ, ക്ഷത്രിയ ക്ഷേമസഭെയയും യോഗക്ഷേമ സഭയടക്കം ചില സംഘടനകളെയും ക്ഷണിച്ചിരുന്നില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ക്ഷണം ലഭിച്ചില്ലെന്ന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജ വർമ തമ്പുരാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, നവോത്ഥാന സംഘടനകളുടെ യോഗത്തിൽ എസ്.എൻ.ഡി.പി പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതും ഇവരുടെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ വിമർശനവും നിലപാടുകളും എൻ.എസ്.എസിനെ ചൊടിപ്പിക്കുകയാണ്. പരസ്യമായി ഇക്കാര്യം അവർ പറയുന്നില്ലെന്ന് മാത്രം. വിമർശനത്തിന് മറുപടി നൽകേണ്ടെന്നാണ് തീരുമാനം.
അതിനിടെ എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സർക്കാർ നടത്തിയിരുന്നു. സി.പി.എം നേതൃത്വം ഇതിനായി ചില ദൂതരെ അയക്കുകയും ചെയ്തിരുന്നു. എന്നാൽ, അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നാണ് വിവരം. സർക്കാറുമായി ഇനി അനുനയത്തിന് ഇല്ലെന്നും നേതൃത്വം ദൂതരെ അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എൻ.എസ്.എസും കോടതിയെ സമീപിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് പരസ്യപിന്തുണ നൽകുന്നില്ലെങ്കിലും എൻ.എസ്.എസ് സർക്കാറിൽനിന്ന് അകലുന്നതിൽ സി.പി.എമ്മിലെ വലിയൊരു വിഭാഗത്തിന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.