ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയം കഴിയുേമ്പാൾ ഗൂഢമായി ചിരിക്കുന്നത് മുൻ മ ുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ ഗ്രൂപ്പിെൻറ മേധാവിത്വം ഉറപ്പിച്ച് ഭാവി മുന്നിൽക്കണ്ടുള് ള കരുനീക്കങ്ങളിൽ വിജയിച്ചുനിൽക്കുകയാണ് ഉമ്മൻ ചാണ്ടി.
നാലു സീറ്റിലെ സ്ഥാനാർ ഥി നിർണയം നീണ്ടുപോകുന്നതിന് ഉമ്മൻ ചാണ്ടിയുടെ പിടിവാശി തന്നെ പ്രധാന കാരണം. എന്നാൽ, പിടിച്ചേടത്ത് കെട്ടാൻ അദ്ദേഹത്തിന് സാധിച്ചപ്പോൾ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർക്ക് വഴങ്ങേണ്ടിവന്നു. ഏറ്റവും വിശ്വസ്തനായ യു.ഡി.എഫ് കൺവീനർ ബന്നി ബഹനാന് ചാലക്കുടി സീറ്റ്. െഎ ഗ്രൂപ്പിന് അവകാശപ്പെട്ട വയനാട് തെൻറ ഗ്രൂപ്പിലെ ടി. സിദ്ദീഖിന് തന്നെ കിട്ടുന്നുവെന്ന് ഉറപ്പിക്കാനും ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. അതൃപ്തി പ്രകടിപ്പിച്ചു നിൽക്കാനല്ലാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും കഴിഞ്ഞില്ല. കെ.വി. തോമസിനെ ഒതുക്കിയത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംയുക്തമായാണ്.
എന്നാൽ, വടകര സ്ഥാനാർഥിത്വം വഴി സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ. മുരളീധരെൻറ ഗ്രാഫ് ഉയർത്തി ചെന്നിത്തലക്ക് വെല്ലുവിളി ഉയർത്തുന്ന കരുനീക്കവും ഇതിനിടയിൽ ഉമ്മൻ ചാണ്ടി നടത്തി. മുരളീധരൻ വഴങ്ങിയതിലും മുസ്ലിംലീഗ് ഇടപെട്ടതിലും ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ട്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയുടെ പേര് നിർദേശിച്ച് സംസ്ഥാന രാഷ്്ട്രീയത്തിൽനിന്ന് പാർലമെൻറ് രാഷ്ട്രീയത്തിേലക്ക് മാറ്റാനുള്ള പാർട്ടി എതിരാളികളുടെ നീക്കം തട്ടിത്തെറിപ്പിച്ച അദ്ദേഹം, സ്വന്തക്കാരനായ ഡീൻ കുര്യാക്കോസിന് സീറ്റ് ഉറപ്പിച്ചു കൊടുക്കുകയും ചെയ്തു.
16 കോൺഗ്രസ് സ്ഥാനാർഥികളുടെ
ഗ്രൂപ് രാഷ്്ട്രീയം ഇങ്ങനെ
എ ഗ്രൂപ്: ബന്നി ബഹനാൻ, ടി. സിദ്ദീഖ്, ഡീൻ കുര്യാക്കോസ്, ആേൻറാ ആൻറണി (എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ എ ഗ്രൂപ്പിലെ ആൻറണി വിശ്വസ്തർ).
െഎ ഗ്രൂപ്: വി.കെ. ശ്രീകണ്ഠൻ, അടൂർ പ്രകാശ്, ഷാനിമോൾ ഉസ്മാൻ, ഹൈബി ഇൗഡൻ.
പഴയ െഎക്കാരനാണെങ്കിലും കെ. മുരളീധരൻ എ ഗ്രൂപ്പുമായി സഹകരിച്ചു നീങ്ങുന്നു. കെ. സുധാകരൻ െഎ ഗ്രൂപ്പാണെങ്കിലും രമേശ് ചെന്നിത്തലയുമായി അകൽച്ചയിൽ. എ യിലായിരുന്ന ടി.എൻ. പ്രതാപൻ ഇപ്പോൾ വി.എം. സുധീരെൻറ അനുയായി. ഗ്രൂപ്പില്ലാത്തവർ: ശശി തരൂർ, രമ്യ ഹരിദാസ്, രാജ്മോഹൻ ഉണ്ണിത്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.