സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വം മാത്രം; സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിൽ ഏകാഭിപ്രായം

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന എക്സിക്യുട്ടീവിൽ ഇന്ന് വിഷയം ചര്‍ച്ചക്ക് എടുത്തപ്പോൾ അംഗങ്ങളാരും മറ്റ് പേരുകൾ നിർദേശിച്ചില്ല. സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിക്കും. നാളത്തെ കൗൺസിലിൽ തീരുമാനമാകും.

ആറുമാസത്തിനകം ബിനോയ് വിശ്വം എം.പി കാലാവധി പൂർത്തിയാക്കും. കാനത്തിന്റെ ആഗ്രഹം കൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് സംസ്ഥാന ഘടകത്തിന്റെ ചുമതല നൽകിയത്. എന്നാൽ, കെ.ഇ. ഇസ്മയിലാണ് വിമർശനവുമായി രംഗത്ത് വന്നത്. എന്നാൽ നിലവിലെ നേതൃത്വത്തെ വെല്ലുവിളിക്കാനുള്ള ശക്തി കെ.ഇ. ഇസ്മയിൽ വിഭാഗത്തിന് ഉണ്ടായിരുന്നില്ല.

അതിനിടെ എ.പി. ജയന്റെ സ്ഥാനമാറ്റത്തെ തുടര്‍ന്ന് പത്തനംതിട്ടാ ജില്ല സെക്രട്ടറിയുടെ ചുമതല വഹിച്ച മുല്ലക്കര രത്നാകരൻ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.കെ. ശശിധരനാണ് പകരം ചുമതല. ജില്ല സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് മുല്ലക്കരക്ക് ചുമതല നൽകിയത്.

എന്നാൽ, ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Only Benoy Vishwam for the post of Secretary; Unanimity in CPI State Executive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.