തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി തിങ്കളാഴ്ച സ്കൂൾ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കുേമ്പാൾ ചാനൽ തുടങ്ങുന്നതിനെ എതിർത്ത സി.പി.എം നിലപാട് ഒാർമിപ്പിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീറും. ഇരുവരും േഫസ്ബുക്ക് പോസ്റ്റിലൂടെയാണ് ചാനൽ തുടങ്ങിയ കാലത്തെ സംഭവങ്ങൾ അനുസ്മരിക്കുന്നത്.
ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് പറഞ്ഞാണ് ഉമ്മൻ ചാണ്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ചാനലിെൻറ പ്രാധാന്യം തിരിച്ചറിഞ്ഞ് വ്യാപകമായി ഉപയോഗിക്കാൻ തീരുമാനിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. 2005ൽ ഇടതുപക്ഷത്തിെൻറ എതിർപ്പ് മറികടന്ന് യു.ഡി.എഫ് സർക്കാർ തുടങ്ങിയ ചാനൽ ഇന്ന് രാജ്യെത്ത മുൻനിര വിദ്യാഭ്യാസ ചാനലാണ്. സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എൽ.ഡി.എഫിന് 14 വർഷവും കോവിഡും വേണ്ടിവന്നുവെന്നും ഉമ്മൻ ചാണ്ടി പരിഹസിച്ചു.
ധന്യമായ ഒരു നിമിഷത്തിെൻറ ഒാർമക്ക് എന്ന പേരിലാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിെൻറ കുറിപ്പ്. അന്ന് ഉയർന്ന വിവാദങ്ങളും കുറിപ്പിലുണ്ട്. കുട്ടികളെ വിക്ടറിപീഠത്തിലെത്തിക്കാൻ വിക്ടർ വർധിതവീര്യത്തോടെ വീണ്ടും വരുന്നു. സ്വാഗതം. ഓൺലൈൻ വിദ്യാഭ്യാസത്തിന് നന്മ നേരുന്നുവെന്നും പറഞ്ഞാണ് ബഷീറിെൻറ കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.