രാഹുൽ–മോദി കൂടിക്കാഴ്​ച; ​പ്രതിപക്ഷത്ത്​ ഭിന്നത

ന്യൂഡൽഹി: കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ​​പ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തിയതിനെ തുടർന്ന്​ പ്രതിപക്ഷത്ത്​ ഭിന്നത.  രാഹുലി​െൻറ കൂടിക്കാഴ്​ചയിൽ പ്രതിഷേധിച്ച്​, നോട്ട്​ നിരോധനത്തിനും കർഷക ദ്രോഹത്തിനുമെതിരെ രാഷ്​ട്രപതി ഭവനിലേക്ക്​ നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്ന്​ പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നു. ഇടതു പാർട്ടികൾ, ബി.എസ്.​പി, സമാജ്​വാദി പാര്‍ട്ടി, എൻ.സി.പി, ഡി.എം.കെ എന്നീ പാർട്ടികളാണ്​ പ്രതിഷേധിച്ച്​ വിട്ടുനിന്നത്​. കേന്ദ്രസർക്കാറി​െൻറ നോട്ട്​ നിരോധനത്തിനെതിരെ പാർലമെൻറി​െൻറ ശീതകാല സ​മ്മേളനത്തിൽ ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങിയ പ്രതിപക്ഷ പാര്‍ട്ടികൾക്കിടയിലാണ്​ രാഹുൽ – മോദി  കൂടിക്കാഴ്​ച വിള്ളലുണ്ടാക്കിയിരിക്കുന്നത്​.

പ്രധാനമന്ത്രിയെ കാണാൻ രാഹ​​ുൽ കോൺഗ്രസ്​ നേതാക്കളുമായി മാത്രം ​പോയതിനെ മറ്റ്​ പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. കോൺഗ്രസ്​ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും അവർ ആരോപിച്ചു. ഉത്തര്‍പ്രദേശ്​ തെരഞ്ഞെടുപ്പി​െൻറ സാഹചര്യത്തിൽ രാഷ്​ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം.പാര്‍ലമെൻറില്‍ ഒരുമിച്ചുനിന്ന പ്രതിപക്ഷം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതും ഒരുമിച്ച് വേണമായിരുന്നുവെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. രാജ്യവ്യാപകമായി സ്വന്തം നിലയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പറഞ്ഞു.

കർഷകരുടെ കടം എഴുതിത്തള്ളണമെന്ന്​ ആവശ്യപ്പെട്ടാണ്​ മോദിയെ കണ്ടതെന്നാണ്​  കോൺഗ്രസി​െൻറ വാദം. വൻകിടക്കാരുടെ കടം എഴുതിത്തള്ളുന്നത്​ പോലെ കർഷകരുടെയും കടം എഴുതിത്തള്ളണമെന്ന്​ പ്രധാനമന്ത്രിയോട ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു. നിവേദനം വാങ്ങിയതല്ലാതെ പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നും രാഹുൽ ഗാന്ധി കൂടിക്കാഴ്​ചക്ക്​ ശേഷം പറഞ്ഞു.

അതേസമയം, നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാർലമെൻറ്​ തടസപ്പെട്ട കാര്യങ്ങളും ചൂണ്ടിക്കാണിച്ചു കോൺഗ്രസ്​ രാഷ്​ട്രപതി പ്രണബ് മുഖർജിക്ക്​  നിവേദനം നൽകി. നോട്ട് അസാധുവാക്കിയ വിഷയത്തിൽ പാർലമെൻറിൽ ചർച്ച വേണമെന്നും കർഷകരും ചെറുകിട വ്യവസായികളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യണമെന്നും രാഷ്ട്രപതി യോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Oppn Divided After Rahul Gandhi Meets PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.