തിരുവനന്തപുരം: മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് ആസ്ഥാനമ ായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രാവാദ സംഘടനകളാണെന്നതടക്കം വിവാദ പരാമർശങ്ങ ളിൽ േകാഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ പിന്തുണച്ച് സി.പി.എം സംസ്ഥാന നേതൃത്വം. മോഹനൻ പ്രതികരിച്ചത് മുസ്ലിം തീവ്രവാദത്തിനെതിെരയാണെന്നും അത് മുസ്ലിം സമുദായത്തിനെതിരായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം വിലയിരുത്തി. യു.എ.പി.എ-മാവോവാദി വിഷയങ്ങളിൽ രാഷ്ട്രീയ വിശദീകരണം നടത്താനും തീരുമാനമായി.
മതതീവ്രവാദത്തിനെതിരായ നിലപാടിൽ സി.പി.എം സംസ്ഥാന നേതൃത്വവും ഉറച്ചുനിൽക്കും. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒേര പോലെ എല്ലാക്കാലത്തും എതിർക്കുകയാണ് പാർട്ടി നയം. പി. മോഹനൻ സംസാരിച്ചത് മുസ്ലിം തീവ്രവാദത്തിനെതിരെയാണ്. അല്ലാതെ മുസ്ലിം സമുദായത്തിനെതിരെ പ്രത്യേക ലക്ഷ്യത്തോടെയല്ല. മുസ്ലിം തീവ്രവാദത്തിന് എല്ലാക്കാലവും പാർട്ടി എതിരാണ്. ആർക്കെതിരെയാണ് സംസാരിച്ചതെന്ന് മോഹനൻ പിന്നീട് വിശദീകരിച്ചിട്ടുണ്ട്.
പാർട്ടിയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം മാറ്റാൻ മാവോവാദി വേട്ട-യു.എ.പി.എ വിഷയങ്ങളിൽ രാഷ്ട്രീയ വിശദീകരണം നടത്തും. യു.എ.പി.എയോട് ശക്തമായ വിയോജിപ്പാണ് പാർട്ടിക്കുള്ളത്. പന്തീരങ്കാവ് സംഭവത്തിൽ പൊലീസാണ് യു.എ.പി.എ ചുമത്തിയത്. മാവോവാദികളെ വെടിെവച്ചുെകാല്ലണമെന്ന നിലപാട് പാർട്ടിക്കില്ല-സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.