തിരുവനന്തപുരം: രാഹുല്‍ഗാന്ധി പങ്കെടുത്ത പടയൊരുക്കം സമാപനസമ്മേളനത്തില്‍നിന്ന് വി.എം. സുധീരന് വിട്ടുനിന്നത് കോൺഗ്രസിൽ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ സമ്മേളനം സംഘടിപ്പിച്ചതാണ് സുധീരെൻറ പ്രതിഷേധത്തിന് കാരണമെന്നറിയുന്നു. അതേസമയം, പരിപാടി ബഹിഷ്കരിച്ചതിെനപ്പറ്റി സുധീരന് വെള്ളിയാഴ്ചയും പ്രതികരിച്ചില്ല. തെൻറ അഭിപ്രായം രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. സമാപന സമ്മേളനവേദിയില്‍ അപ്രധാന നേതാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുകയും മുന്‍ കെ.പി.സി.സി പ്രസിഡൻറുമാർ ഉൾപ്പെടെ പ്രമുഖരെ അവഗണിക്കുകയും ചെയ്തതിനെതിരെയും പാര്‍ട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. തിങ്കളാഴ്ച ചേരുന്ന കെ.പി.സി.സി നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.
ഓഖി ദുരന്ത പശ്ചാത്തലത്തിൽ ആഘോഷത്തോടെ യു.ഡി.എഫ് സമ്മേളനം സംഘടിപ്പിച്ചതിൽ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒാഖി ദുരന്തബാധിതരെ ആശ്വസിപ്പിച്ച് മടങ്ങിയാൽ മതിയെന്നായിരുന്നു ഇവരുടെ അഭിപ്രായം. അത് പാര്‍ട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിനിടെ, സമാപനവേദിയില്‍ മുന്‍ കെ.പി.സി.സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള ഉള്‍പ്പെടെ നേതാക്കളെ പിന്‍നിരയിലേക്ക് മാറ്റി മുന്നണിയിലും കോൺഗ്രസിലും അപ്രസക്തരായവർക്കും ചില യുവ നേതാക്കള്‍ക്കും മുന്‍നിരയിൽ ഇരിപ്പിടം ഒരുക്കിയെന്ന് പരാതിയുണ്ട്.
തലസ്ഥാന ജില്ലയെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ കൂടിയായ മുന്‍ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരനും രണ്ടാംനിരയിലാണ് ഇരിപ്പിടം നൽകിയത്. മുന്‍ കെ.പി.സി.സി പ്രസിഡൻറ് സുധീരനും രണ്ടാംനിരയിലാണ് ഇരിപ്പിടം ക്രമീകരിച്ചിരുന്നതെങ്കിലും അദ്ദേഹം വന്നില്ല. ഏകോപനസമിതിയിലെ മറ്റൊരു അംഗവും കെ.പി.സി.സി വൈസ് പ്രസിഡൻറുമായ വി.ഡി. സതീശനാണ് പടയൊരുക്കത്തിന് ചുക്കാൻ പിടിച്ചതെങ്കിലും അദ്ദേഹത്തെയും പിൻസീറ്റിൽ ഇരുത്തി. അതേസമയം, മുൻ കെ.പി.സി.സി പ്രസിഡൻറ് വയലാർ രവി, പാർട്ടി വക്താവ് പി.സി. ചാക്കോ, കൊടിക്കുന്നിൽ സുരേഷ്, എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എന്നിവർക്ക് ഒന്നാംനിരയിൽ ഇരിപ്പിടം നൽകി. ഭാവി പ്രവർത്തനങ്ങൾ ചർച്ചെചയ്യാൻ ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിൽ സമ്മേളനവേദിയിലെ അപമാനം തുറന്നുപറയാൻ ചില നേതാക്കൾ തയാറായേക്കും. തിങ്കളാഴ്ച രാവിലെ 10.30ന് ഇന്ദിര ഭവനിലാണ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.