ചെന്നൈ: വോെട്ടണ്ണലിനുമുേമ്പ അണ്ണാ ഡി.എം.കെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഒ. പന്നീർ സെൽവത്തിെൻറ മകൻ രവീന്ദ്രനാഥ് കുമാറിെൻറ പേര് എം.പിയെന്ന നിലയിൽ ശിലാഫലകത്തി ൽ രേഖപ്പെടുത്തിയത് വിവാദമായി.
തേനി ജില്ലയിലെ കുച്ചന്നൂരിൽ അന്നപൂർണി ക്ഷേത്ര കുംഭാഭിഷേക ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകത്തിലാണ് ‘തേനി ലോക്സഭാംഗം ഒ.പി. രവീന്ദ്രനാഥ് കുമാർ’ എന്നു രേഖെപ്പടുത്തിയത്. ക്ഷേത്രോത്സവത്തിന് പന്നീർസെൽവത്തിെൻറ കുടുംബം വൻ തുക സംഭാവന നൽകിയിരുന്നു. ഇതിെൻറ പ്രത്യുപകാരമായാണ് പന്നീർസെൽവത്തിെൻറയും രണ്ടു മക്കളുടെയും പേരുകൾ ശിലാഫലകത്തിൽ രേഖപ്പെടുത്തിയത്.
ക്ഷേത്രത്തിലെ മൈക്ക് അനൗൺസ്മെൻറിലും രവീന്ദ്രനാഥ് കുമാറിനെ എം.പിയെന്ന നിലയിലാണ് പരിചയപ്പെടുത്തിയത്. സംഭവം വിവാദമായതോടെ ക്ഷേത്രഭാരവാഹികൾ രവീന്ദ്രനാഥ് കുമാറിെൻറ പേര് താൽക്കാലികമായി മറച്ചുവെച്ചു. ‘ശിലാഫലകം’ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കയാണ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് തമിഴ്നാട് ചീഫ് ഇലക്ടറൽ ഒാഫിസർ സത്യപ്രദസാഹു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.