പാവറട്ടി: മുസ്ലിം ലീഗും ഇടതുപക്ഷവും കൈകോർത്തതോടെ പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥി പരാജയപ്പെട്ടു. യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. ലീഗ്, ഇടത് പിന്തുണയിൽ കോൺഗ്രസ് വിമത സി.പി. വത്സല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ അബു വടക്കയിൽ രാജിവെച്ചതിനെ തുടർന്നായിരുന്നു തെരെഞ്ഞടുപ്പ്.
മുസ്ലിം ലീഗിന് പ്രസിഡൻറ് പദവി ഒഴിഞ്ഞാൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണ് പറഞ്ഞിരുന്നത്. എന്നാൽ, കോൺഗ്രസ് വാക്കുപാലിച്ചിെല്ലന്ന് പറഞ്ഞ് ലീഗ് ഇടതുപക്ഷത്തിപ്പെം നിന്ന് വത്സലക്ക് വോട്ട് ചെയ്യുകയായിരുന്നു. യു.ഡി.എഫ് ധാരണ പ്രകാരം ആദ്യ രണ്ട് വർഷം എ ഗ്രൂപ്പിനും പിന്നീട് രണ്ട് വർഷം ലീഗിനും അവസാന വർഷം ഐ ഗ്രൂപ്പിനുമായിരുന്നു പ്രസിഡൻറ് പദവി.
ഐ ഗ്രൂപ്പിലെ വിമല സേതുമാധവന് പ്രസിഡൻറ് സ്ഥാനം നൽകണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗവും വത്സലക്ക് നൽകണമെന്ന് മറ്റൊരു വിഭാഗവും ആവശ്യെപ്പട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഡി.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ വിമലയെ സ്ഥാനാർഥിയാക്കാനാണ് തീരുമാനിച്ചത്. ഇേത തുടർന്ന് വത്സലയും അനുകൂലികളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്നാണ് അവസരം കിട്ടാൻ കാത്തിരുന്ന ലീഗിനും ഇടതിനുമൊപ്പം ചേർന്ന് ഭരണം പിടിച്ചെടുത്തത്.
15 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് അഞ്ച്, സ്വതന്ത്ര ഒന്ന്, ലീഗ് രണ്ട്, ഇടത് നാല്, കേരള കോൺഗ്രസ് ഒന്ന്, ബി.ജെ.പി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. ബി.ജെ.പി അംഗങ്ങൾ തെരഞ്ഞടുപ്പിൽനിന്ന് വിട്ടുനിന്നു. ചാവക്കാട് പി.ഡബ്ല്യു.ഡി എക്സി. എൻജിനീയർ വി.ഡി. ഹരിത വരണധികാരിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.