കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് എൻ.ഡി.എയുടെ ഭാഗമാകാൻ പി.സി. ജോർജ് നേതൃത്വംനൽകുന്ന ജനപക്ഷം സെക്കുലർ സംസ്ഥാന സമിതി തീരുമാനം. ചർച്ചകൾക്കായി അഞ്ചംഗ സമിതിയെയും നിയോഗിച്ചു. പത്തനംതിട്ട ലോക്സഭ സീറ്റ് ആവശ്യപ്പെടാനും തീരുമാനിച്ചു. പി.സി. ജോർജിനെ പത്തനംതിട്ടയിൽ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി. മുന്നണിയുടെ ഭാഗമായി ജോർജ് പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താൽപര്യം ജോർജ് അറിയിച്ചപ്പോൾ ലയനമെന്ന നിബന്ധന ബി.ജെ.പി മുന്നോട്ടുവെച്ചു. എന്നാൽ, ഇത് തള്ളിയ ജനപക്ഷം എൻ.ഡി.എയുടെ ഭാഗമാകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്‍റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി നേതൃത്വവും. ജനപക്ഷം യോഗം ചെയർമാൻ പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ഇ.കെ. ഹസൻകുട്ടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.