തിരുവനന്തപുരം: പഴയ കോ-ലീ-ബി സഖ്യമാതൃകയിൽ സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും ഒന ്നിച്ച് പ്രവർത്തിച്ചാൽ അത്തരം അവിശുദ്ധ നിലപാടുകൾക്ക് കനത്ത തിരിച്ചടി ഉണ്ടാകുമ െന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാമതിലിനും യുവതി പ്രവേശനത്തിനും ശേഷം സംഘ ്പരിവാർ നടത്തിയ അക്രമങ്ങളെ അപലപിക്കാൻ യു.ഡി.എഫിലെ ആരും തയാറായില്ല. ലീഗ് അടക്ക ം യു.ഡി.എഫ് എം.പിമാർ നിയമനിർമാണത്തിന് പ്രധാനമന്ത്രിയെ കാണുമെന്ന് പറഞ്ഞിട്ടുണ്ട്.
ഹിന്ദു െഎക്യവേദി നേതാവ് രണ്ടാം വിമോചനസമരം നടത്തുമെന്നാണ് പറഞ്ഞത്. ഇവരെല്ലാവരും ഒന്നിച്ച് കൈകോർക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോടതി വിധിയെയും ഭരണഘടന തത്ത്വങ്ങളെക്കാളും പ്രധാനമാണ് വിശ്വാസപരമായ കാര്യങ്ങളെന്ന വാദമാണ് ഉയർത്തുന്നത്. ഫലത്തിൽ ബാബരി മസ്ജിദ് ഉൾപ്പെടെ കാര്യങ്ങളിൽ സംഘ്പരിവാർ ഉയർത്തുന്ന കാര്യങ്ങളെ പിന്തുണക്കാനേ ഇത് സഹായിക്കൂ.
രാജ്യത്തെ ഒേട്ടെറ ന്യൂനപക്ഷ ആരാധാനാലയങ്ങൾ പണ്ട് തങ്ങളുടെ കൈയിലുള്ളതായിരുന്നുവെന്ന് സംഘ്പരിവാർ അവകാശം ഉന്നയിക്കുന്നുണ്ട്. രാമക്ഷേത്ര വിഷയത്തിൽ നിയമനടപടികൾ പൂർത്തിയായശേഷം ഒാർഡിനൻസിനെക്കുറിച്ച് ആലോചിക്കുമെന്ന പ്രധാനമന്ത്രിയുെട പ്രസ്താവന ഇതിനൊടൊപ്പം കൂട്ടിവായിക്കണം. മതനിരപേക്ഷതക്കെതിരായ നീക്കങ്ങളിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്ന് തിരിച്ചറിയണം. സംസ്ഥാനത്ത് നവോത്ഥാന മ്യൂസിയം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവതി പ്രവേശനത്തിനുശേഷം വെള്ളാപ്പള്ളിയുമായും പുന്നല ശ്രീകുമാറുമായും സംസാരിച്ചിരുന്നു. നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് വനിതാമതിൽ. ശബരിമലയിെല സ്ത്രീ പ്രവേശനം കൊണ്ടുമാത്രം സമൂഹത്തിലെ തെറ്റായ േബാധത്തെ തടയാനാവില്ല. വനിതാമതിൽപോലെ വമ്പിച്ച മുന്നേറ്റം ഇനിയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.