പി.ജെ. ജോസഫ്​, ഉമ്മൻ ചാണ്ടി

സീറ്റുകൾ മുഴുവൻ ആവശ്യപ്പെട്ട്​ ജോസഫ്​; അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടി

കോട്ടയം: കേരള കോൺഗ്രസ്​ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിലെല്ലാം അവകാശവാദമുന്നയിച്ച്​​ പി.ജെ. ജോസഫ് രംഗത്തെത്തിയിരിക്കെ, തർക്കം പരിഹരിക്കാനായി തിങ്കളാഴ്​ച യു.ഡി.എഫ് ജില്ല നേതൃയോഗം ചേരും. യു.ഡി.എഫ്​ സംസ്ഥാന നേതൃത്വത്തി​െൻറ താൽപര്യമനുസരിച്ച്​ ഉമ്മന്‍ചാണ്ടിയും പി.ജെ. ജോസഫും പ​ങ്കെടുക്കുന്ന യോഗത്തിൽ ​ സീറ്റ്​വിഭജന ചർച്ചകൾക്കും ഔദ്യോഗിക തുടക്കമാകും. രാവിലെ 11ന്​ കക്ഷി നേതാക്കളുടെ യോഗംചേരും.

തുടര്‍ന്നാകും യു.ഡി.എഫ് യോഗം. മുൻ തെരഞ്ഞെടുപ്പുകളിൽ സൗഹൃദമത്സരങ്ങളും പത്രിക പിൻവലിക്കുന്നതുവരെ തർക്കങ്ങളും യു.ഡി.എഫിൽ പതിവായിരുന്നു. ഇത്തവണ ഇത്​ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ്​ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ യോഗം​. ജോസ്​ കെ.മാണി മുന്നണി വിട്ട സാഹചര്യത്തിൽ ഇവർ മത്സരിച്ചിരുന്ന സീറ്റുകളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും രണ്ടാംനിര നേതാക്കൾക്കും കണ്ണുണ്ടെന്നതിനാല്‍ കരുതലോടെയാണ്​ നീങ്ങാനാണ്​ യു.ഡി.എഫ്​ സംസ്ഥാന നേതൃത്വത്തി​െൻറ തീരുമാനം. കൂടിക്കാഴ്​ചയിൽ സീറ്റുകളിൽ വിട്ടുവീഴ്​ച വേണമെന്ന ആവശ്യം ഉമ്മൻ ചാണ്ടി നേരിട്ട്​ ജോസഫിനെ അറിയിക്കും.

ജോസ്​ വിഭാഗത്തി​െൻറ അഭാവത്തിൽ കോട്ടയത്ത്​ കരുത്തുതെളിയിക്കേണ്ടത്​ എല്ലാവരുടെയും ആവശ്യമാണെന്ന സന്ദേശവും യോഗത്തിൽ ഉമ്മൻ ചാണ്ടി നൽകും.

യു.ഡി.എഫ്​ യോഗത്തിൽ എല്ലാ കക്ഷികളും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കും. ജില്ല പഞ്ചായത്തിലുള്‍പ്പെടെ കഴിഞ്ഞതവണ സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളിലെല്ലാം മത്സരിക്കണമെന്ന നിലപാടിലാണ്​ ജോസഫ് വിഭാഗം. എന്നാല്‍, കഴിഞ്ഞതവണ ജയിച്ച സീറ്റുകള്‍ ഉറപ്പുനല്‍കിയും മറ്റു സീറ്റുകളില്‍ ശക്തി പരിഗണിച്ച്​ തീരുമാനമെടുക്കാനുമാണ്​​ കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ. ജില്ല പഞ്ചായത്തില്‍ നിലവില്‍ ജോസഫ് വിഭാഗത്തിനു രണ്ടു സീറ്റ് മാത്രമാണുള്ളത്.

എന്നാല്‍, രണ്ടു സീറ്റില്‍ ഒതുങ്ങാന്‍ ജോസഫ് വിഭാഗം തയാറല്ല. ജോസ്​ വിഭാഗത്തി​െൻറ സീറ്റുകളിൽ ജോസഫ്​ വിഭാഗത്തിന്​ പ്രഥമ പരിഗണന നൽകണമെന്നാണ്​​ യു.ഡി.എഫ്​ നേതൃത്വം കീഴ്​ഘടകങൾക്ക്​ നൽകിയിരിക്കുന്ന നിർദേശം.

മുസ്​ലിംലീഗും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ്​ സൂചന. ജില്ല പഞ്ചായത്തിലേക്ക് ഉള്‍പ്പെടെ സീറ്റുകള്‍ വേണമെന്നാണ് ആവശ്യം. എന്നാല്‍, ജോസ് കെ.മാണി വിഭാഗത്തി​െൻറ ഒഴിവില്‍വരുന്ന സീറ്റുകള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്നാണ്​ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.