തൊടുപുഴ: ജോസ് കെ. മാണിയുടെയും തെൻറയും കാര്യത്തിൽ പാർട്ടി ഇരട്ടനീതിയാണ് നടപ ്പാക്കിയതെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. രാജ്യസഭ സീറ്റ് ചൂണ ്ടിക്കാട്ടി യു.ഡി.എഫ് രണ്ടാം സീറ്റായാണ് കോട്ടയം പാർട്ടിക്ക് നൽകിയത്. ഇതോടെ തെ ൻറ അഭ്യർഥന പരിഗണിച്ച് ലളിതമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.
പാ ർലമെൻററി പാർട്ടി യോഗം ചേർന്നാണ് ജോസ് കെ. മാണിക്ക് രാജ്യസഭ സീറ്റ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, തെൻറ കാര്യം വന്നപ്പോൾ സ്റ്റിയറിങ് കമ്മിറ്റിയിലെത്തിച്ച് നിയോജക മണ്ഡലം കമ്മിറ്റികളും ചേർന്ന് കീഴ്വഴക്കം ലംഘിച്ച് സീറ്റ് നിഷേധിച്ചു. ഇതോടെയാണ് വിഷയത്തിൽ മുന്നണി നേതൃത്വം മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ജോസ് കെ. മാണി ചർച്ചക്ക് തയാറായില്ല. ഇടുക്കി, കോട്ടയം സീറ്റുകൾ പരസ്പരം മാറിയും പ്രശ്നം പരിഹരിക്കാനുള്ള നീക്കമുണ്ടായി. എന്നാൽ, എല്ലാത്തിനോടും ജോസ് കെ. മാണി മുഖംതിരിച്ചു.
ആ ഘട്ടത്തിൽ ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ഇടുക്കി പരിഗണിക്കാമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. തെൻറ ജയസാധ്യതയാണ് അവർ പരിഗണിച്ചത്. എന്നാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുക എന്ന ലക്ഷ്യമുള്ള കോൺഗ്രസിന് ഇത് സ്വീകാര്യമായില്ല. എം.പിയാകാൻ വേണ്ടി പാർട്ടി താൽപര്യം ബലികഴിക്കാൻ തയാറല്ല. സ്ഥാനാർഥിത്വം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ യു.ഡി.എഫ് നേതൃത്വം ചർച്ച െചയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫിൽ തുടരും. ഉൾപാർട്ടി ജനാധിപത്യം ശക്തമാക്കാൻ പാർട്ടിയിൽ പോരാട്ടം തുടരുകയും 20 മണ്ഡലങ്ങളിലെയും യു.ഡി.എഫിെൻറ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യും. പാർട്ടി പിളർത്തില്ല -അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ മോൻസ് ജോസഫ് എം.എൽ.എ, മുൻ എം.എൽ.എ ടി.യു. കുരുവിള, പാർട്ടി ഇടുക്കി ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.