ലീഗ്​ ഇടപെട്ടത്​ പൊതുതാൽപര്യം മുൻനിർത്തി –കുഞ്ഞാലിക്കുട്ടി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ൺ​ഗ്ര​സ്​ തി​രി​ച്ചെ​ത്തു​ന്ന​തു​വ​ഴി ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു നേ​രി​ടു​ന്ന​തി​ന്​ യു.​ഡി.​എ​ഫ്​ സ​ജ്ജ​മാ​യെ​ന്ന്​ മു​സ്​​ലിം​ലീ​ഗ്​ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. തീ​രു​മാ​ന​ത്തി​ൽ മു​സ്​​ലിം​ലീ​ഗി​ന്​ പൊ​തു​താ​ൽ​പ​ര്യം മാ​ത്ര​മാ​ണു​ള്ള​ത്. ലാ​ഭ​മോ ന​ഷ്​​ട​മോ ഇ​ല്ല. ​ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ ​കോ​ൺ​ഗ്ര​സ്​ ത​ര​ക്കേ​ടി​ല്ലാ​ത്ത സീ​റ്റു​ക​ൾ നേ​ടു​ന്ന സം​സ്​​ഥാ​ന​മാ​ണ്​ കേ​ര​ളം. ആ ​സ്​​ഥി​തി​യാ​ണ്​ ഇ​പ്പോ​ൾ തി​രി​ച്ചു​വ​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ലെ തോ​ൽ​വി നോ​ക്കേ​ണ്ട. മാ​ണി ഗ്രൂ​പ്​​ മു​ന്ന​ണി​യി​ൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന താ​ൽ​പ​ര്യം ലീ​ഗ്​ നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞ​താ​ണ്. യു.​ഡി.​എ​ഫി​​​െൻറ പൂ​ർ​ണ​ശ​ക്​​തി​ക്ക്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ വേ​ണം. ഇ​നി ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ണാം.  

രാ​ജ്യ​സ​ഭ സീ​റ്റി​​​െൻറ കാ​ര്യ​ത്തി​ൽ ആ​രു​ടെ​യും വി​ല​പേ​ശ​ലോ ലീ​ഗി​​​െൻറ പി​ടി​വാ​ശി​യോ ഇ​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ര​ണ്ടു​വ​ർ​ഷ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്​ ചി​ല അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ പേ​രി​ൽ മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ദേ​ശീ​യ ത​ല​ത്തി​ൽ യു.​പി.​എ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. മ​ല​പ്പു​റം, വേ​ങ്ങ​ര, ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ്​ അ​വ​ർ പി​ന്തു​ണ​ച്ച​ത്.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​നെ മു​ന്ന​ണി​യി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ യു.​ഡി.​എ​ഫ്​ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​താ​ണ്. അ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ര​ണ്ടു​മൂ​ന്നു മാ​സ​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച​ക​ളി​ലാ​യി​രു​ന്നു. രാ​ജ്യ​സ​ഭ സീ​റ്റു വി​ട്ടു​കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്. മ​റ്റൊ​രു പാ​ർ​ട്ടി​ക്ക്​ വി​ട്ടു​കൊ​ടു​ക്കു​ന്ന​ത്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, മു​ന്ന​ണി​യു​ടെ വി​ശാ​ല താ​ൽ​പ​ര്യ​മാ​ണ്​ പ്ര​ധാ​നം^ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - PK Kunhalikutty react rajya sabha seat -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.