ആ അടവും പിഴച്ചു; ഏരിയ കമ്മിറ്റി യോഗത്തിനെത്തിയത് മൂന്ന് പേർ

പാലക്കാട്: പി.കെ. ശശി മുൻകൈയെടുത്ത് വിളിച്ചുചേർത്ത ചെർപ്പുളശ്ശേരിയിലെ ഏരിയ കമ്മിറ്റി യോഗത്തിനെത്തിയത് മൂന്ന് പേർ മാത്രം!. അംഗസംഖ്യ കുറഞ്ഞതോടെ കമ്മിറ്റി ശനിയാഴ്ചയിലേക്ക് മാറ്റി. അടിയന്തര സാഹചര്യത്തിലല്ലാതെ സെക്രട്ടറിയില്ലാതെ കമ്മിറ്റി വിളിച്ചുചേർക്കുകയെന്ന അസ്വാഭാവിക നടപടിയാണ് ഇതോടെ പൊളിഞ്ഞത്. ചൊവ്വാഴ്ച നടന്ന ജില്ല കമ്മിറ്റിയിലെ അജണ്ടകളായ ‘ദേശാഭിമാനി’ കാമ്പയിനും പ്രളയാനന്തരപ്രവർത്തനങ്ങളും കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യാനാണ്​ കമ്മിറ്റി വിളിച്ചതെന്നാണ് അംഗങ്ങൾക്ക് ലഭിച്ചിരുന്ന അറിയിപ്പ്.

അംഗസംഖ്യ കുറഞ്ഞതോടെ കമ്മിറ്റി ശനിയാഴ്ച വൈകീട്ട് നാലിലേക്കാണ് മാറ്റിയിരിക്കുന്നത്. 19 അംഗ ഏരിയ കമ്മിറ്റിയിലെ സെക്രട്ടറിയടക്കം ഏഴ് പേർ ഡൽഹിയിലും രണ്ട് പേർ തിരുവനന്തപുരത്തും ഒരാൾ അസുഖ ബാധിതനുമാണ്. ഇവരാണ് കമ്മിറ്റിയിൽ അവധി പറഞ്ഞിട്ടുള്ളത്. എന്നിട്ടും എത്തിച്ചേർന്നത് മൂന്ന് പേർ മാത്രം. ഇതോടെ ശശിയെ പിന്തുണക്കുന്നവർക്കുള്ള കൃത്യമായ സന്ദേശമാണിതെന്നാണ് മറുഭാഗത്തി‍​​​​െൻറ അവകാശവാദം.

പി.കെ. ശശി എം.എൽ.എ പ്രതിനിധാനം ചെയ്യുന്ന ഷൊർണൂർ മണ്ഡലത്തി‍​​​​െൻറ ഭൂരിപക്ഷം പ്രദേശങ്ങളും ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലാണ് വരുന്നത്. ഡൽഹിയിലെ കിസാൻ സംഘർഷ് റാലിയിൽ പങ്കെടുക്കാൻ പോയ ഏരിയ സെക്രട്ടറി ഉൾ​െപ്പടെയുള്ളവർ ദിവസങ്ങൾക്കകം തിരിച്ചെത്തുമെന്നിരിക്കെ ധൃതിപിടിച്ച് കമ്മിറ്റി വിളിച്ചത് പി.കെ. ശശി ഇടപെട്ടാണെന്നും തനിക്കുള്ള പിന്തുണ ഉറപ്പാക്കലാണ് എം.എൽ.എ ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ആക്ഷേപം ഉയർന്നിരുന്നു.



Tags:    
News Summary - pk sasi Sexual Assault- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.