ന്യൂഡൽഹി: ‘10ാം ക്ലാസിൽ 42 ശതമാനം മാർക്ക് വാങ്ങി കഷ്ടി കടന്നുകൂടിയ ശേഷം കാഞ്ഞിരപ്പള്ളിയിൽ മണിമലയാറിെൻറ തീരത്ത് പോയിരുന്ന് താനെന്തിന് ജനിച്ചുവെന്ന് അൽഫോൻസ് കണ്ണന്താനം എന്ന 15കാരൻ ആലോചിച്ചിട്ടുണ്ട്. കുറച്ച് മണിക്കൂറിനകം ഉത്തരവും കിട്ടി: ‘‘എെൻറ ജീവിതം കൊണ്ടു ലോകത്തെ മാറ്റാനാണ് ഞാൻ ജനിച്ചത്’’. പിന്നീടുള്ള ജീവിതത്തിൽ സ്വന്തം ഭാഗധേയം നിശ്ചയിക്കാൻ വിധിയെ കണ്ണന്താനം അനുവദിച്ചിട്ടില്ല. നരേന്ദ്ര മോദി സർക്കാറിൽ കേരളത്തിൽനിന്നുള്ള ആദ്യത്തെ മന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ ജീവചരിത്രത്തിനായി ഇതൊന്നും ഗൂഗിളിൽ പരതി കണ്ടെത്തിയതല്ല. www.alphonskannanthanam.com എന്ന സ്വന്തം വെബ്സൈറ്റിൽ എല്ലാം നേരത്തെ തന്നെ തയാറാക്കിവെച്ചിട്ടുണ്ട്. അന്വേഷിച്ചാൽ മതി കണ്ടെത്തും.
ജീവചരിത്രത്തിന് ജീവചരിത്രം, ഫോേട്ടാക്ക് ഫോേട്ടാ, ഡൽഹിയിൽ 14,310 അനധികൃത കെട്ടിടങ്ങൾ പൊളിച്ചതും 10,000 കോടി വിലമതിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ചത്, അതിനിടയിൽ ആക്രമിക്കപ്പെട്ടത്, സ്വയരക്ഷക്ക് തോക്ക് കൊണ്ടുനടക്കുന്ന ‘ഡെമോളിഷൻ മാൻ’ തുടങ്ങി ദേശീയമാധ്യമങ്ങളിൽ വന്ന വാർത്തകളുടെ ക്ലിപ്പിങ്ങുകൾ വരെ. 1979ൽ െഎ.എ.എസ് അക്കാദമിയിൽ പരിശീലനത്തിന് പോയത് മുതൽ 2011ൽ സി.പി.എം സ്വതന്ത്രനായി ജയിച്ച എം.എൽ.എ സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതും ദേശീയ നിർവാഹകസമിതിയിൽ അംഗമായതുൾപ്പെടെ ചില്ലിട്ടതുപോലെ രേഖപ്പെടുത്തിവെച്ചിരിക്കുന്നു.
സ്വന്തം ജീവിതത്തെ എഴുതിത്തയാറാക്കിയ പുസ്തകം പോലെ മുന്നോട്ടുനയിക്കാൻ രാഷ്ട്രീയക്കാർക്കുപോലും സാധ്യമല്ല. അതിന് രാഷ്ട്രീയക്കാരേക്കാൾ വലിയ തന്ത്രശാലിയാവണം. സ്വന്തം വെബ്സൈറ്റിൽ താനെന്ന വ്യക്തിയെ നിർവചിക്കുേമ്പാൾ ‘കഴിഞ്ഞ 27 വർഷവും തെൻറ നെട്ടല്ലിന് കോട്ടംപറ്റാതെയാണ് അയാൾ ജീവിച്ചതെന്ന്’ കണ്ണന്താനം പറയുന്നതെല്ലാം ആ തന്ത്രങ്ങൾക്ക് നൽകുന്ന വിശേഷണങ്ങൾ മാത്രമാണ്. എന്തും ചെയ്യാം, പക്ഷേ ചെയ്യേണ്ട സമയത്ത് വേണ്ടപോലെ ആകാവൂയെന്ന് കണ്ണന്താനത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.
സി.പി.എമ്മും ബി.ജെ.പിയും കൈകാര്യം ചെയ്യാൻ ഇത്രേയുള്ളൂവെന്ന് മലയാളിക്ക് മനസ്സിലാക്കിത്തന്നതും കണ്ണന്താനമാണ്. പിണറായി വിജയനെ പോലുള്ള ഒരു നേതാവ് സംസ്ഥാന സെക്രട്ടറിയായിരിക്കുേമ്പാൾ കാഞ്ഞിരപ്പള്ളിയിൽനിന്ന് സി.പി.എം സ്വതന്ത്രനായി എം.എൽ.എ ആവുകയും അഞ്ചുവർഷം കഴിഞ്ഞ് അത്ര എളുപ്പത്തിൽതന്നെ ബി.ജെ.പിയിൽ േചരാനും കഴിയുക തന്നെയാണ് ഇതിെൻറ ഉത്തമ ഉദാഹരണം. കേരള ബി.ജെ.പിയിലെ മൂന്ന് ഗ്രൂപ്പുകളും മന്ത്രിക്കുപ്പായം മനസ്സിെലങ്കിലും തുന്നിനിൽക്കുേമ്പാൾ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയും ആയി. ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമില്ലെന്ന സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും പരിമിതിക്കുള്ളിൽ തന്നെ ഫിറ്റ് ചെയ്ത് വെക്കാൻ കണ്ണന്താനത്തിന് കഴിഞ്ഞുവെന്നതാണ് വിജയം.
മധ്യകേരളത്തിെല കോട്ടയം ജില്ലയിൽനിന്നുള്ള ജീവിത വിജയം നേടിയ റോമൻ കത്തോലിക്കൻ എന്ന ലേബലായിരുന്നു കണ്ണന്താനത്തിെൻറ തുറുപ്പുശീട്ട്. കാഞ്ഞിരപ്പള്ളി ബിഷപ്പുമായുള്ള അടുപ്പം ക്രൈസ്തവ സമുദായത്തെ എങ്ങനെയും അടുപ്പിക്കാൻ കാത്തിരുന്ന സി.പി.എം നേതൃത്വത്തിലേക്ക് 2006ൽ വാതിൽ തുറന്നു. പക്ഷേ, 2011ൽ ദേശീയ രാഷ്ട്രീയമാണ് തെൻറ തട്ടകമെന്ന് തിരിച്ചറിഞ്ഞപ്പോഴും ഭരണത്തിലിരുന്ന, നേതൃത്വത്തിൽ ക്രൈസ്തവർ വേണ്ടതിലധികം ഉണ്ടായിരുന്ന കോൺഗ്രസല്ല അേദ്ദഹം തിരഞ്ഞെടുത്തത്. പ്രതിപക്ഷത്തുള്ള ബി.ജെ.പിയിലാണ് തെൻറ രാഷ്ട്രീയഭാവി നിക്ഷേപിച്ചത്.
കേരളത്തിൽ തനിച്ച് രക്ഷപ്പെടാൻ അടുത്തൊന്നും കഴിയില്ലെന്നും തെൻറ ക്രൈസ്തവ, െഎ.എ.എസ് ചിഹ്നങ്ങൾ മുതൽക്കൂട്ടാവുമെന്നുമുള്ള തിരിച്ചറിവാണ് മന്ത്രിസ്ഥാനം സമ്മാനിച്ചത്. ക്രൈസ്തവ സമുദായവുമായി അടുക്കാൻ ബി.ജെ.പി ഉപയോഗിച്ച ഗോവൻ മോഡൽ കേരളത്തിലും പ്രയോഗിക്കാനിരിക്കെ, സമുദായ അധ്യക്ഷന്മാരിലേക്കുള്ള പാതയായി കണ്ണന്താനത്തിന് സ്വയം അവതരിപ്പിക്കാൻ കഴിഞ്ഞു. ദേശീയ നിർവാഹകസമിതിയിൽ ദേശീയ രാഷ്ട്രീയത്തിലും സാമ്പത്തിക വിഷയങ്ങളിലും അഭിപ്രായം പറയുകയും ദേശീയ േനതൃത്വവുമായി അടുത്തതും വഴി എളുപ്പമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.