പ്രതിപക്ഷ പാർട്ടിയല്ലെന്ന കാര്യം സി.പി.​െഎ ഒാർക്കണം –പ്രകാശ്​ കാരാട്ട്​

കോഴിക്കോട്: സർക്കാറിനെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന സി.പി.െഎക്ക് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടി​െൻറ മറുപടി. പ്രതിപക്ഷ പാർട്ടിയല്ലെന്ന കാര്യം സി.പി.െഎ ഒാർക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു. സി.പി.െഎ നേതാക്കളുമായി പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വം ചർച്ച നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജിഷ്ണുവി​െൻറ അമ്മ മഹിജക്കെതിരായ പൊലീസ് അതിക്രമത്തിൽ ഘടകകക്ഷിയായ സി.പി.െഎ തന്നെ സർക്കാറിനെ വിമർശിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനാണ് കാരാട്ടി​െൻറ മറുപടി. ജിഷ്ണു വിഷയത്തിൽ സർക്കാറിന് വീഴ്ചയുണ്ടായോ എന്നറിയില്ല. എന്നാൽ, ചില മാധ്യമങ്ങൾ പാർട്ടിക്കും സർക്കാറിനുമെതിരെ കടന്നാക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമത്തെക്കുറിച്ച് പൊതുവായ പരാമർശമാണ് എം.എ. ബേബി നടത്തിയത്. ജിഷ്ണു സംഭവത്തിൽ ഉചിതമായ നടപടി സർക്കാർ കൈക്കൊണ്ടു. ഡി.ജി.പിയെ മാറ്റാൻ സി.പി.എം കേന്ദ്രനേതൃത്വം ആവശ്യപ്പെെട്ടന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറി​െൻറ വിലയിരുത്തലാകില്ലെന്നും കാരാട്ട് കൂട്ടിച്ചേർത്തു. സാമൂഹികമായും മറ്റും ഒരു പാർട്ടിക്ക് മുന്നേറ്റമുള്ള മണ്ഡലമാണ് മലപ്പുറം. എങ്കിലും ഇടതുമുന്നണി നില മെച്ചപ്പെടുത്തും. രാജ്യത്ത് മതധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയാക്കിയത് അതി​െൻറ തെളിവാെണന്നും സി.പി.എം മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട് പറഞ്ഞു. ജില്ല സെക്രട്ടറി പി. മോഹനൻ, ജോർജ് എം. തോമസ് എം.എൽ.എ, കെ. ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.

Tags:    
News Summary - prakash karat against cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.