ന്യൂഡൽഹി: ലോക്സഭ തെരെഞ്ഞടുപ്പ് മുന്നിൽകണ്ട് ജനതാദൾ-യുനൈറ്റഡ് നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിെൻറ പുതിയ നീക്കം. മാസം മുമ്പ് പാർട്ടിയിൽ ചേർന്ന തെരെഞ്ഞടുപ്പ് തന്ത്രവിദഗ്ധൻ പ്രശാന്ത് കിഷോറിനെ പാർട്ടി ഉപാധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് എതിരാളികളെ നിതീഷ് അമ്പരപ്പിച്ചത്.
പാർട്ടിയുടെ നിരവധി മുതിർന്ന നേതാക്കളെ തഴഞ്ഞാണ് കിഷോറിെന പരിഗണിച്ചത്. സോഷ്യലിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത മേഖലക്ക് പുറത്തും സ്വാധീനമുറപ്പിക്കാൻ കിഷോറിെൻറ നേതൃത്വം ഉപകരിക്കുമെന്ന് പാർട്ടി വക്താവ് കെ.സി. ത്യാഗി പറഞ്ഞു.
2014െല ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചതിലെ പ്രധാനി കിഷോറായിരുന്നു. ബി.ജെ.പി നേതൃത്വവും മോദിയും പിന്നീട് അവഗണിച്ചതോടെ ബിഹാറിൽ ജനതാദൾ-ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തിനുവേണ്ടി അദ്ദേഹം രംഗത്തിറങ്ങി. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുകയും വിശാല സഖ്യം നിതീഷിെൻറ നേതൃത്വത്തിൽ അധികാരത്തിലെത്തുകയും ചെയ്തു.
എന്നാൽ, പിന്നീട് കിഷോർ ബി.ജെ.പി പാളയത്തിലേക്ക് തന്നെ മടങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുതിർന്ന ബി.ജെ.പി നേതാക്കളുമായി ചർച്ചകളും നടത്തിയിരുന്നു. ശേഷം നിതീഷ് കുമാറുമായി വീണ്ടും അടുത്ത കിഷോർ പാർട്ടിയിൽ രണ്ടാമനായാണിപ്പോൾ അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.