തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം. സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഷാഫി പറമ്പിൽ മാറണമെന്ന് െഎ പക്ഷം നേതാക്കൾ ആവശ്യപ്പെട്ടു. യു.കെ. അഭിലാഷ്, എൻ.പി. പ്രദീപ്, പി.കെ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ െഎ പക്ഷം ഇൗ ആവശ്യം ഉയർത്തിയപ്പോൾ എ വിഭാഗം മൗനം പാലിച്ചു. സംസ്ഥാന കോൺഗ്രസിൽ സമീപകാലത്ത് ഹൈകമാൻഡ് നടത്തിയ നേതൃമാറ്റം മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് വേണമായിരുന്നെന്നും മറിച്ച് സംഭവിച്ചത് ശരിയായില്ലെന്നും എ പക്ഷം നേതാവും സംസ്ഥാന വൈസ് പ്രസിഡൻറുമായ എൻ.എസ്. നുസൂർ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയും മാറ്റിനിർത്തിയ സാഹചര്യത്തിൽ അതേ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷാഫി പറമ്പിലും ഒഴിയണമെന്ന് െഎ പക്ഷം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറിനെ ഫോണിൽ വിളിച്ചാൽപോലും കിട്ടാത്ത തിരക്കാണ്. സംസ്ഥാന കമ്മിറ്റിയുമായി യാതൊരു കൂടിയാലോചനയും പ്രസിഡൻറ് നടത്തുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് ലഭിച്ച 12 സീറ്റിൽ 11 ഇടത്തും പരാജയപ്പെട്ടു. പ്രസിഡൻറിന് മണ്ഡലങ്ങളിൽ പ്രവർത്തന ഏകോപനം നടത്താൻപോലും കഴിഞ്ഞില്ല. കെ.പി.സി.സി പ്രസിഡൻറിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റാൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന പേരിൽ സംഘടന അറിയാതെ പ്രസിഡൻറ് സ്വകാര്യമായി സേന്ദശം കൈമാറിയത് ഗുരുതരമായ തെറ്റാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് നടത്തിയ മുൻ നിലപാടുകളിൽനിന്ന് മലക്കം മറിഞ്ഞത് പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും െഎ പക്ഷം ചൂണ്ടിക്കാട്ടി. കെ.പി.സി.സി പുനഃസംഘടന വൈകിയാൽ പാർട്ടിയുടെ വിശ്വാസ്യത തകരും. ഷാഫിക്കെതിരെ കടുത്ത വിമർശനം വന്നിട്ടും പ്രതിരോധിക്കാൻ എ പക്ഷം തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.