തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യം മുഴുവൻ കത്തിപ്പ ടരുേമ്പാൾ അതിനെ പ്രതിരോധിക്കാൻ ബി.ജെ.പി നിരത്തുന്നത് പൊള്ളയായ വാദങ്ങൾ. ജനസമ് പർക്കത്തിെൻറ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ വിതരണം ചെയ്യുന്ന പൗരത്വ ഭേദഗതി നി യമം സംബന്ധിച്ച ലഘുലേഖയിൽ ജനങ്ങളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കുന്ന യാതൊന ്നുമില്ല. എൻ.ആർ.സി മതത്തിെൻറ അടിസ്ഥാനത്തിലല്ലെന്ന് ബി.ജെ.പി സംസ്ഥാന ഘടകം വിശ ദീകരിക്കുേമ്പാൾ അവരുടെ വിശദീകരണങ്ങളിൽനിന്ന് അത് തന്നെയാണ് ഇൗ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. മുസ്ലിം സമുദായത്തെ എന്തുകൊണ്ടാണ് ഇതിൽനിന്ന് മാറ്റിനിർത്തിയതെന്ന ചോദ്യത്തിനും വ്യക്തമായ വിശദീകരണമില്ല.
ദേശീയതലത്തിൽ എൻ.ആർ.സി നടപടി ആരംഭിച്ചിട്ടില്ലെന്നും സർക്കാർ ഇൗ വിഷയത്തിൽ നിയമം നിർമിച്ചിട്ടില്ലെന്നുമാണ് ബി.ജെ.പി വിശദീകരിക്കുന്നത്. എന്നാൽ ഭാവിയിൽ അങ്ങനെ ചെയ്യുമെന്ന് ലഘുലേഖ വ്യക്തമാക്കുന്നു. ഒരാളുടെ ജന്മം സംബന്ധിച്ച വിവരങ്ങൾ അറിയില്ലെങ്കിൽ മാതാപിതാക്കളുടെ ജന്മം സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടിവരുമെന്ന് ബി.ജെ.പിയും സമ്മതിക്കുന്നു. ഇതിനായി സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച് അവർക്കും അത്രപിടിയില്ലെന്ന് ലഘുലേഖയിൽനിന്ന് വ്യക്തം.
എൻ.ആർ.സി നടപ്പാക്കുേമ്പാൾ 1971ന് മുമ്പുള്ള വംശപട്ടിക ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അസം എൻ.ആർ.സിക്ക് വേണ്ടി മാത്രമാണ് ഇത് ആവശ്യപ്പെട്ടതാണെന്നുമാണ് വിശദീകരണം. പൗരത്വ ഭേദഗതി നിയമം, തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14ാം വകുപ്പിെൻറ ലംഘനമാണെന്ന കാര്യത്തെ ഖണ്ഡിക്കുന്ന ഒന്നും ബി.ജെ.പിയുടെ വിശദീകരണത്തിലില്ല. നിയമത്തിനുമുന്നിലും സംരക്ഷണം ലഭിക്കുന്നതിനും പൗരന്മാരുടെ മതവിശ്വാസം അടിസ്ഥാനമല്ലെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബി.ജെ.പി മൗനം പാലിക്കുകയാണ്.
ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കാൻ പാടില്ലെന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 15ാം അനുച്ഛേദത്തിലെ വ്യവസ്ഥയുടെ ലംഘനമാണ് നിയമമെന്ന ആക്ഷേപത്തെയും പ്രതിരോധിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. അതിർത്തി രാജ്യങ്ങളിലേ ദുരിതമനുഭവിക്കുന്ന ഇതര മത വിശ്വാസികളായ മനുഷ്യരെ സംരക്ഷിക്കാനാണ് ബിെല്ലന്ന് അവകാശപ്പെടുമ്പോൾ മുസ്ലിം ഭൂരിപക്ഷമായ ഈ രാജ്യങ്ങളിൽ ന്യൂനപക്ഷം മാത്രമാണ് വേട്ടയാടപ്പെട്ടുന്നെതന്ന വാദമാണ് ഉന്നയിക്കുന്നത്.
എന്നാൽ ഇൗ നിയമത്തിലൂടെ ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിൽ ഹിന്ദുക്കൾ എല്ലാം സന്തോഷകരമായും ന്യൂനപക്ഷമായ ഇതര സമുദായങ്ങൾ വലിയ പ്രശ്നത്തിലാണെന്നും വ്യാഖ്യാനിക്കപ്പെടില്ലേയെന്ന സ്വാഭാവികമായ ചോദ്യത്തിനും ബി.ജെ.പിക്ക് മറുപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.