പാലക്കാട്: എം.ബി. രാജേഷിെൻറ പരാജയവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെപ്പറ്റി കേവല പര ിശോധനക്കപ്പുറം സി.പി.എം സംഘടനാതലത്തിൽ അന്വേഷിക്കുമെന്നുറപ്പായി. വ്യക്തവും കൃത്യ വുമായി ഒന്നും പറഞ്ഞില്ലെങ്കിലും അപ്രതീക്ഷിത പരാജയത്തിന് പിന്നിൽ ചില തൽപര കക്ഷിക ളുണ്ടെന്ന രാജേഷിെൻറ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കാതിരിക്കാൻ പാർട്ടിക്കാവി ല്ല.
മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിലെ ഫലമാണ് രാജേഷിെൻറയും ഒരു പരിധി വരെ സി.പി. എം നേതൃത്വത്തിെൻറയും നെറ്റി ചുളിപ്പിക്കുന്നത്. പൊതുവെ യു.ഡി.എഫ് അനുഭാവം പുലർത്തുന്ന ഈ മണ്ഡലം ഇത്തവണ ചരിത്ര ഭൂരിപക്ഷമാണ് യു.ഡി.എഫിന് നൽകിയത്. രൂപവൽക്കരണത്തിന് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ 13,000 വോട്ടിലധികം മുൻതൂക്കം യു.ഡി.എഫിന് നൽകിയിട്ടില്ലാത്ത മണ്ണാർക്കാട് ഇത്തവണ വി.കെ. ശ്രീകണ്ഠന് ലീഡ് നൽകിയത് 29,625 വോട്ടാണ്. ശ്രീകണ്ഠെൻറ ഭൂരിപക്ഷമാണെങ്കിൽ 11,637.
കേരളം മുഴുവനുമുണ്ടായ വോട്ടിങ് പ്രവണതയുടെ അടിസ്ഥാനത്തിൽ ഈ ലീഡിന് ഒരു ന്യായീകരണവും നൽകാനാവില്ലെന്ന് രാജേഷ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതിനെ അധികരിച്ചാണ് അന്വേഷണ നീക്കം. ഡി.വൈ.എഫ്.ഐ വനിത ഭാരവാഹി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി നടപടിക്ക് വിധേയനായ ഷൊർണൂർ എം.എൽ.എ പി.കെ. ശശിയുടെ തട്ടകമാണ് മണ്ണാർക്കാട്.
മേഖലയിലെ ഇടത് പ്രചാരണത്തിൽ ശശി സജീവമായിരുന്നില്ലെന്ന വിമർശനം അണികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷ കേന്ദ്രങ്ങളിൽനിന്ന് യു.ഡി.എഫിന് അനുകൂലമായ വോട്ടൊഴുക്ക് ഈ ഭീമമായ ലീഡിന് വഴിവെെച്ചന്ന വിശദീകരണം അണികൾക്ക് രുചിക്കുന്നതല്ല. കാരണം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി മൂന്നാം സ്ഥാനത്തായ പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഇക്കുറി രണ്ടാം സ്ഥാനം നേടാൻ രാജേഷിന് കഴിഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ഇടം കൂടിയാണ് പാലക്കാട്. പി.കെ. ശശിയുടെ മണ്ഡലത്തിലും പ്രതീക്ഷിച്ച ലീഡ് രാജേഷിന് ലഭിച്ചിട്ടില്ല.
വിജയം തടയാൻ ശ്രമിച്ചവരിൽ ഒരു സ്വാശ്രയ കോളജ് മേധാവി ഉണ്ടെന്ന സംശയവും രാജേഷ് പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ് നിലവിൽ രാജേഷ്. അന്വേഷണ സമിതി രൂപവൽക്കരണം സംബന്ധിച്ച തീരുമാനം ഉടനുണ്ടാവുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.