കോട്ടയം: ഉഴവൂർ വിജയെൻറ മരണത്തിനുപിന്നാലെ എൻ.സി.പിയിൽ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. ഇതിനെതുടർന്ന് ഇൗ മാസം 20ന് നടത്താനിരുന്ന സംസ്ഥാനനേതൃയോഗം മാറ്റി. മന്ത്രി തോമസ് ചാണ്ടിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉഴവൂർ വിജയനെ മരണത്തിനുമുമ്പ് മാനസികമായി പീഡിപ്പിച്ചിരുെന്നന്ന ആരോപണം ഉയർന്നതോെടയാണ് വിഭാഗീയത മറനീക്കിയത്. ഇത് പിളർപ്പിലേക്ക് നീങ്ങുമെന്ന സൂചനകളും പുറത്തുവന്നു. ഇതോെടയാണ് നേതൃയോഗം മാറ്റാനുള്ള തീരുമാനം. എന്നാൽ, ദേശീയനേതാവ് പ്രഫുൽ പേട്ടലിെൻറ അസൗകര്യത്തെത്തുടർന്നാണ് യോഗം മാറ്റിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം.
അ
തിനിടെ, ഉഴവൂർ വിജയെൻറ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കൈബ്രാഞ്ച് സംഘത്തിന് മന്ത്രി തോമസ് ചാണ്ടിക്കെതിരെ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഉഴവൂർ വിജയെൻറ സന്തതസഹചാരിയുമായിരുന്ന സതീഷ് കല്ലക്കുളം മൊഴിനൽകി. ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് മന്ത്രി തോമസ് ചാണ്ടിയാണെന്ന് സതീഷ് കല്ലക്കുളം അന്വേഷണസംഘത്തെ അറിയിച്ചു. സംസ്ഥാന നേതാക്കളായ മാണി സി. കാപ്പനും സുല്‍ഫിക്കര്‍ മയൂരിയും ഇക്കാര്യത്തില്‍ കൂട്ടുനിന്നു. ഇവരുടെ പീഡനമാണ് ഉഴവൂരിെൻറ രോഗം അധികരിക്കാന്‍ കാരണമെന്നും സതീഷ് പറഞ്ഞു.
എ.കെ. ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ മന്ത്രിപദം തിരികെനല്‍കണമെന്ന് പ്രസിഡൻറ് പദവിയിലിക്കുന്ന ഉഴവൂർ വിജയൻ നിലപാെടടുക്കുമെന്ന ഭയമാണ് അദ്ദേഹത്തെ മാനസികമായി തകർക്കാൻ മന്ത്രി യടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്നും ആരോപിച്ചു. ഇതിനായി പ്രസിഡൻറ് പദവിയിൽനിന്ന് വിജയനെ നീക്കാൻ ലഷ്യമിട്ടായിരുന്നു മാനസികമായി പീഡിപ്പിച്ചത്. ഭാര്യെയയും മക്കളെയും കുറിച്ചുപോലും മോശമായി സംസാരിച്ചു. ഇക്കാര്യം ഉഴവൂർ പറഞ്ഞാണ് അറിഞ്ഞതെന്നും സതീഷ് കല്ലക്കുളം കൂട്ടിച്ചേർത്തു. കോട്ടയം െഗസ്റ്റ് ഹൗസിലായിരുന്നു മൊഴിയെടുപ്പ്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഉഴവൂര്‍ വിജയെൻറ ഭാര്യയുെടയും മക്കളുെടയും മൊഴിയെടുത്തിരുന്നു. ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തില്‍ കോട്ടയത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പാര്‍ട്ടി നേതാക്കളുടെ മാനസികപീഡനം മൂലമാണ് ഉഴവൂര്‍ മരിച്ചതെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
അവസാനകാലങ്ങളിൽ സുൾഫിക്കർ മയൂരി ഉഴവൂരിനെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്ന വെളിപ്പെടുത്തലുമായി സതീഷ് കല്ലക്കുളം രംഗെത്തത്തിയതോടെയാണ് എൻ.സി.പിയിൽ ഭിന്നത രൂക്ഷമായത്. മന്ത്രി തോമസ് ചാണ്ടിയുടെ നിർദേശപ്രകാരമാണ് സുൾഫിക്കർ മയൂരി ഭീഷണിപ്പെടുത്തിയതെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി. തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളും ഇവരെ ചൊടിപ്പിച്ചു. മന്ത്രിയെ എതിർക്കുന്നവർ കോഴിക്കോട്ടും കൊച്ചിയിലും യോഗം ചേർന്ന് നേതൃയോഗത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന ധാരണയിലുമെത്തി. ഇതിനിടെയാണ് യോഗം മാറ്റാനുള്ള തീരുമാനം.
അതേസമയം, ഭിന്നത പരിഹരിക്കാൻ കേന്ദ്രനേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിെൻറഭാഗമായി അടുത്തദിവസം സംസ്ഥാന പ്രസിഡൻറിെൻറ ചുമതലയുള്ള ടി.പി. പീതാംബരൻ മാസ്റ്റർ ദേശീയ അധ്യക്ഷൻ ശരത് പവാറിനെ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.