കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ നിലപാടുകൾക്ക് പാ ർട്ടി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാന ാർഥികളുടെ സാധ്യതാപട്ടിക കൂടിയാലോചിക്കാതെ ദേശീയ നേതൃത്വത്തിന് കൈമാറിയെന്നും ത നിക്ക് താൽപര്യമുള്ളവരുമായി ചേർന്ന് കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കുന്നു എന്നുമാണ്ചില മുതിർന്ന നേതാക്കളുടെ പരാതി. മറ്റുള്ളവരുമായി ചർച്ച ചെയ്യാതെ സാധ്യത പട്ടിക കൈമാറിയതിൽ പ്രതിഷേധിച്ച് മുരളീധരപക്ഷം നേതാക്കൾ യോഗത്തിൽനിന്ന് വിട്ടുനിന്നു.
തെരഞ്ഞെടുപ്പ് സമിതി ചേരാതെ സ്ഥാനാർഥികളുടെ സാധ്യത പട്ടിക കൈമാറിയ അധ്യക്ഷെൻറ നടപടിക്കെതിരെ വി. മുരളീധരൻ-പി.കെ. കൃഷ്ണദാസ് പക്ഷ നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി അയച്ചിരുന്നു. അഖിലേന്ത്യാ സംഘടന സെക്രട്ടറി രാംലാൽ തിരുവനന്തപുരത്ത് ചില നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതൊഴിച്ചാൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച് കാര്യമായ ചർച്ച നടന്നിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ശ്രീധരന്‍പിള്ളയും സംഘടന ചുമതലയുള്ള ബി.ജെ.പി നേതാവ് ബി.എല്‍. സന്തോഷും ചേർന്നാണ് പട്ടിക തയാറാക്കിയത്. കാര്യങ്ങളെല്ലാം ഇവർ രണ്ടുപേരും മാത്രം ചേർന്ന് തീരുമാനിക്കുന്നു എന്നാണ് പരാതി. പട്ടിക നേരത്തേ തയാറാക്കി നേതൃത്വത്തിന് നൽകാനായത് നേട്ടമാണെന്നായിരുന്നു സംസ്ഥാന അധ്യക്ഷെൻറ അവകാശവാദം. ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവുവിെൻറ നേതൃത്വത്തിലാണ് വെള്ളിയാഴ്ച കോർ കമ്മിറ്റി ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.