കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാ ധ്യത പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടില്ലെന്ന് സംസ്ഥാന അ ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പട്ടിക കൈമാറിയതായി താൻ പറഞ്ഞി ട്ടില്ലെന്നും ദേശീയ നേതൃത്വമാണ് സ്ഥനാർഥികളെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പട്ടിക കേന്ദ്ര നേതൃത്വത്തിന് കൊടുത്തതായി നേരത്തേ പറഞ്ഞ ശ്രീധരൻപിള്ള, വെള്ളിയാഴ്ച പാർട്ടി കോർകമ്മിറ്റി യോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നിലപാട് മാറ്റിയത്. സ്ഥാനാർഥി പട്ടിക കൈമാറാൻ താൻ ഡൽഹിക്ക് പോയിട്ടില്ല. സ്ഥാനാർഥി നിർണയം സംബന്ധിച്ച് കൂടിയാലോചന നടന്നില്ലെന്ന വിമർശനം ആർക്കെങ്കിലും ഉള്ളതായി അറിയില്ല.
ബി.ജെ.പി -ബി.ഡി.ജെ.എസ് സീറ്റ് ധാരണ
പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസുമായുള്ള സീറ്റിെൻറ കാര്യത്തിൽ ധാരണയായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. വെള്ളിയാഴ്ച രാത്രി 11.30 വരെ നീണ്ടുനിന്ന ചർച്ചക്കൊടുവിലാണ് തുഷാർവെള്ളാപ്പള്ളി, ശ്രീധരൻപിള്ള എന്നിവർ തീരുമാനം അറിയിച്ചത്.
ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് ശേഷം രാത്രിയിൽ തുഷാർ കൊച്ചിയിലെത്തി ചർച്ച നടത്തുകയായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ, ദേശീയ നേതാവ് മുരളീധർ റാവു, സുഭാഷ് വാസു എന്നിവർ പങ്കെടുത്തു. അഖിലേന്ത്യ കമ്മിറ്റിയുടെ അനുമതിയോടെ തീരുമാനം പുറത്ത് അറിയിക്കും.
ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ േനരിടുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. മുന്നണിയിൽ പിണക്കങ്ങളൊന്നുമില്ല. ആരൊക്കെ സ്ഥാനാർഥിയാകണമെന്നത് തങ്ങളുടെ കേന്ദ്രകമ്മിറ്റി തീരുമാനിക്കുമെന്ന് തുഷാർ വ്യക്തമാക്കി. താൻ സ്ഥാനാർഥിയാകുമോ എന്നകാര്യത്തിലും പാർട്ടി തീരുമാനമെടുക്കുമെന്നും തുഷാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.