ചെന്നൈ: തമിഴ്നാട്ടിൽ സിനിമ താരങ്ങളായ രാധാരവിയും നമിതയും ബി.ജെ.പിയിൽ ചേർന്നു. അണ്ണാ ഡി.എം.കെയിൽനിന്നാണ് ഇരുവരും ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ബി.ജെ.പി അഖിലേന്ത്യ പ്രസിഡൻറ് ജെ.പി. നദ്ദയുടെ സാന്നിധ്യത്തിലാണ് ഇവർ അംഗത്വമെടുത്തത്.
2016 ഏപ്രിൽ 23ന് ജയലളിതയാണ് നമിതക്ക് മെംബർഷിപ് നൽകി അണ്ണാ ഡി.എം.കെയിൽ ചേർത്തത്. എന്നാൽ, പാർട്ടി പരിപാടികളിലോ പ്രചാരണ പൊതുയോഗങ്ങളിലോ നമിത പെങ്കടുത്തിരുന്നില്ല. സിനിമാതാരം നയൻതാരയെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിെൻറ പേരിൽ മാർച്ച് മാസത്തിൽ ഡി.എം.കെയിൽനിന്ന് പുറത്തായ രാധാരവി ജൂണിൽ അണ്ണാ ഡി.എം.കെയിൽ ചേർന്നു.
2002ൽ സൈദാപേട്ട മണ്ഡലത്തിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാധാരവി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഴയകാല തമിഴ് സിനിമ നടൻ എം.ആർ. രാധയുടെ മകനാണ് ഇദ്ദേഹം.
ആഴ്ചകൾക്ക് മുമ്പ് സീരിയൽ താരമായ ജയലക്ഷ്മിയും ബി.ജെ.പിയിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.