തിരുവനന്തപുരം: വിശ്വാസികൾക്കും പുരോഗമനവാദികൾക്കും ഇടയിൽ ശ്വാസംമുട്ടുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് പ്രതിസന്ധി സൃഷ്ടിച്ച് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച രാഹുൽ, വിഷയത്തിൽ സംസ്ഥാനനേതൃത്വത്തിന് പ്രാദേശികസാഹചര്യമനുസരിച്ച് തീരുമാനിക്കാമെന്ന് പറഞ്ഞതാണ് ഏക ആശ്വാസം. എങ്കിലും ഇക്കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക വിഷമകരമാണ്.
സുപ്രീംകോടതിവിധി വന്നപ്പോൾതന്നെ കോൺഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തിരുന്നു. പുരോഗമനപരവും ലിംഗസമത്വം ഉറപ്പുവരുത്തുന്നതുമായ വിധിയെന്നാണ് കോൺഗ്രസ് വക്താവ് പറഞ്ഞത്. തുടക്കത്തിൽ സംസ്ഥാനനേതൃത്വവും കരുതേലാടെയായിരുന്നു. വിധിയെ നിരാകരിക്കുന്ന പ്രസ്താവന നടത്താതിരിക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള നേതാക്കൾ ശ്രദ്ധിച്ചു. വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് ആവർത്തിച്ചത്.
എന്നാൽ, പ്രചാരണവിഭാഗം െചയർമാൻ കെ. മുരളീധരൻ, വർക്കിങ് പ്രസിഡൻറുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ കടുത്ത നിലപാടിലായിരുന്നു. എൻ.എസ്.എസിെൻറയും പന്തളം കൊട്ടാരത്തിെൻറയും നേതൃത്വത്തിൽ വിശ്വാസികൾ വിധിക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെയാണ് കോൺഗ്രസിനും രംഗത്തിറങ്ങേണ്ടി വന്നത്. സംസ്ഥാനത്തെ പ്രേത്യക സാഹചര്യം കോൺഗ്രസ് ഹൈകമാൻഡിനെ ബോധ്യപ്പെടുത്തിയെന്നും വേറിട്ട നിലപാട് തുടരാൻ അനുമതി ലഭിെച്ചന്നും കെ.പി.സി.സി അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പ്രചാരണജാഥകളും െപാതുയോഗങ്ങളും ആസൂത്രണം ചെയ്തത്.
ഇതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പരസ്യനിലപാട് തിരിച്ചടിയാകുന്നത്. ദേശീയനയത്തിന് വിരുദ്ധമായി എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യത്തിന് മറുപടി നൽകേണ്ടി വരും. ബി.ജെ.പി സമരരംഗത്ത് വന്നതോടെ ഹൈന്ദവവോട്ട് അവർക്ക് പോകുമോയെന്ന സംശയം കോൺഗ്രസിനുണ്ട്. ന്യൂനപക്ഷ വോട്ട് ഒപ്പം നിർത്തുകയാണ് സി.പി.എം ലക്ഷ്യമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. നിയമനിർമാണം കൊണ്ടുവരാൻ അവസരമുള്ള ബി.ജെ.പി അതിന് തയാറാകാതെ, വോട്ട്ബാങ്ക് സൃഷ്ടിക്കാൻ നടത്തുന്ന കള്ളക്കളി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിലൂടെ വിശ്വാസികളെ ഒപ്പം നിർത്താമെന്ന കണക്കുകൂട്ടലാണ് കെ.പി.സി.സിക്ക്. ഇതിന് രാഹുൽ ഗാന്ധിയുടെ പരസ്യനിലപാട് തിരിച്ചടിയാകുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്. കോൺഗ്രസിെൻറ അടിവേര് നഷ്ടമാകുമെന്ന സുധാകരെൻറ പ്രസ്താവന ഇതിന് ഉദാഹരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.