തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ഒരുവാക്ക് പോലും പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി, വിഷയത്തിൽ കൊമ്പുകോർത്ത് സി.പി.എമ്മ ും കോൺഗ്രസും. രാഹുൽ ഗാന്ധിയുടെ പ്രസ്താവന സി.പി.എമ്മും കോൺഗ്രസുമായുള്ള ഒത്തുകളി വ ്യക്തമാക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ, കേരളത്തിൽ മാത്രമുള്ള സി.പി.എ മ്മിന് മറുപടി പറയാൻ തങ്ങൾ മതിയെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിനെതിരെ ഒന്നും പറയാൻ രാഹുലിനില്ലെന്നാണ് സി.പി.എം നേതൃത്വത്തിെൻറ പ്രതികരണവും.
ഇരുമുന്നണികൾക്കുമെതിരെ ഒത്തുകളി പ്രചാരണം ശക്തമാക്കാനാണ് ബി.ജെ.പി തീരുമാനം. രാഹുലിെൻറ ഇൗ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാഷ്ട്രീയ സദാചാരത്തിന് എതിരെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം. രാഷ്ട്രീയ അഭയാർഥിയായ രാഹുലിെൻറ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എമ്മും കോൺഗ്രസുമായി ദേശീയതലത്തിലുണ്ടാക്കിയിട്ടുള്ള ധാരണ വ്യക്തമാക്കുന്നതാണ് രാഹുലിെൻറ പ്രസ്താവനയെന്ന് ബി.ജെ.പി ജന.സെക്രട്ടറി എം.ടി. രമേശും പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകാൻ കോണ്ഗ്രസ് സംസ്ഥാന നേതൃത്വം മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. പശ്ചിമബംഗാളിലും ത്രിപുരയിലും പൂർണമായി അസ്തമിച്ച് ഇപ്പോൾ കേരളത്തിൽ മാത്രമുള്ള പാർട്ടിക്ക് മറുപടി പറയാൻ രാഹുൽ വേണ്ട. അതിന് കേരള നേതാക്കളിവിടെയുണ്ട്.
അവർ മതിെയന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. രാഹുലിെൻറ മറുപടി ജനഹൃദയത്തെ സ്വാധീനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതിനെതിരെ രാഹുലിന് ഒന്നും പറയാനിെല്ലന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.