ന്യൂഡൽഹി: ചരിത്രത്തിൽ സ്വന്തം അധ്യായം എഴുതിച്ചേർത്തവരാണ് കോൺഗ്രസിെൻറ തലപ്പത്തിരുന്നവരെല്ലാം. രാഹുൽ ഗാന്ധി ആ പാർട്ടിയുടെ പുതിയ നേതാവാകുേമ്പാഴും അതിന് മാറ്റമില്ല. കോൺഗ്രസിെൻറ 132 വർഷത്തെ ചരിത്രത്തിൽ രാഹുലിലൂടെ പുതിയ അധ്യായമാണ് പിറക്കുന്നത്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്അധ്യക്ഷപദവിയിൽ വന്ന 15 പേരിൽ നാലുപേർ ഗാന്ധി-നെഹ്റു കുടുംബത്തിൽ നിന്നായിരുന്നു. അഞ്ചാമനായാണ് 47കാരനായ രാഹുലിെൻറ രംഗപ്രവേശം. അതും 19 വർഷം പാർട്ടിയുടെ ‘കിരീടവും ചെേങ്കാലുമേന്തിയ’ സ്വന്തം മാതാവിന് പകരക്കാരനായി.
1998ലാണ് സോണിയ കോൺഗ്രസ് അധ്യക്ഷയായത്. 1947നുശേഷം 38 വർഷം ഗാന്ധി-നെഹ്റു കുടുംബത്തിനായിരുന്നു പാർട്ടിയുടെ നേതൃപദവി. ജവഹർലാൽ നെഹ്റു മൂന്നുവർഷം, ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും എട്ടുവർഷം വീതം, എല്ലാ റെക്കോഡും തകർത്ത് സോണിയ ഗാന്ധി 19 വർഷം. രാഹുലിെൻറ മുതുമുത്തച്ഛൻ മോത്തിലാൽ നെഹ്റുവാണ് നെഹ്റുകുടുംബത്തിൽ നിന്ന് ആദ്യമായി കോൺഗ്രസിെൻറ അധ്യക്ഷപദവിയിൽ എത്തിയത്. അതും സ്വാതന്ത്ര്യത്തിന് മുമ്പ്. മഹാത്മ ഗാന്ധി, സർദാർ വല്ലഭ്ഭായ് പേട്ടൽ, സുഭാഷ്ചന്ദ്ര ബോസ്, മൗലാന അബുൽകലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയ മഹദ്വ്യക്തികളും പാർട്ടിയുടെ നേതൃപദവി അലങ്കരിച്ചു.
1885ൽ അന്നത്തെ ബോംബെയിൽ നടന്ന സമ്മേളനത്തിൽ നിയമജ്ഞനും പത്രപ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനുമായ ഡബ്ല്യു.സി. ബാനർജി പാർട്ടിയുടെ ആദ്യ അധ്യക്ഷനായി. രണ്ടാമത്തെ അധ്യക്ഷനായത് ദാദാഭായ് നവ്റോജി. സോണിയ ഗാന്ധി പ്രസിഡൻറായപ്പോൾ വിദേശിയെന്ന ആക്ഷേപമുയർന്നെങ്കിലും അതിനും പതിറ്റാണ്ടുകൾ മുമ്പ് ഇന്ത്യക്കാരല്ലാത്ത അഞ്ചുപേർ പാർട്ടിയുടെ നേതൃസ്ഥാനത്ത് വന്നിട്ടുണ്ട്.
1888 ലെ അലഹബാദ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സ്കോട്ട്ലൻഡ്കാരനായ ജോർജ് യൂൾ, 1889ലും 1910ലും അധ്യക്ഷനായ ഇന്ത്യൻ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന സർ വില്യം വെഡെർബൺ, ഹൗസ് ഒാഫ് കോമൺസ് അംഗം ആൽഫ്രഡ് വെബ്, അസം ചീഫ് കമീഷണറും െഎ.സി.എസ് ഒാഫിസറുമായ സർ ഹെൻറി കോട്ടൺ, ഹോം റൂൾ സ്ഥാപക ആനി ബസൻറ് (1894,1904,1917)എന്നിവരാണ് സോണിയക്കുമുമ്പ് കോൺഗ്രസിനെ നയിച്ച വിദേശികൾ.
1909, 1918 വർഷങ്ങളിൽ കോൺഗ്രസിനെ നയിച്ച മദൻ മോഹൻ മാളവ്യ പിന്നീട് ഹിന്ദു മഹാസഭയുടെ വലിയ നേതാവായി മാറി. 1929,1936,1951-1953 കാലഘട്ടങ്ങളിൽ ജവഹർലാൽ നെഹ്റുവായിരുന്നു പാർട്ടിയുടെ സാരഥി. നെഹ്റുവിനെപ്പോലെ പാർട്ടിയുടെ അധ്യക്ഷപദവി വഹിക്കുകയും പ്രധാനമന്ത്രിപദത്തിലെത്തുകയും ചെയ്തവരാണ് ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു എന്നിവർ.
ബി. പട്ടാഭി സീതാരാമയ്യ, പുരുഷോത്തം ദാസ് ടണ്ടൻ, യു.എൻ. ധേബർ, എൻ. സഞ്ജീവ റെഡ്ഡി, കെ. കാമരാജ്, എസ്. നിജലിംഗപ്പ, ജഗ്ജീവൻ റാം, ശങ്കർ ദയാൽ ശർമ, ഡി.കെ. ബറുവ, പി.വി. നരസിംഹ റാവു, സീതാറാം കേസരി എന്നിവരാണ് സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ നെഹ്റു-ഗാന്ധി കുടുംബക്കാരല്ലാത്തവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.