രാജ്യസഭാ തെരഞ്ഞെടുപ്പ്: കേരളാ കോൺഗ്രസ് എം വിട്ടുനിൽക്കും

കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ കേരളാ കോൺഗ്രസ് എമ്മിൽ ധാരണയായി. രാജ്യസഭയിലേക്ക് മൽസരിക്കുന്ന ഇടത് സ്ഥാനാർഥി എം.പി വീരേന്ദ്ര കുമാറിന്‍റെ വിജയം ഉറപ്പാണെന്നും അതിനാൽ ഒരു മുന്നണിയെയും പിന്തുണക്കേണ്ട സാഹചര്യമില്ലെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. 

കോട്ടയത്ത് നടക്കുന്ന പാർട്ടി സ്റ്റീയറിങ് കമ്മിറ്റി യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. നേരത്തെ, രാജ്യസഭാ തെരഞ്ഞെടുപ്പിൽ മനഃസാക്ഷി വോട്ട് ചെയ്യാൻ ധാരണയായിരുന്നു. കൂടാതെ, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി നിലപാട് ഇപ്പോൾ പ്രഖ്യാപിക്കേണ്ടെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മാണി വിഭാഗത്തിന്‍റെ പുതിയ നിലപാട്. 

നിയമസഭയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് ആറ് എം.എൽ.എമാരാണുള്ളത്. 

Tags:    
News Summary - Rajya Sabha Election: Kerala Congress M in Neutral Stand -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.