ന്യൂഡൽഹി: രാജ്യസഭ സീറ്റ് കേരള കോൺഗ്രസിനു വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനു പിന്നാലെ സംസ്ഥാന കോൺഗ്രസിലെ പൊട്ടിത്തെറിയിലും ഡൽഹിയിലേക്ക് എത്തുന്ന പരാതിപ്രളയത്തിലും അമ്പരന്ന് ഹൈകമാൻഡ്. മുതിർന്ന നേതാക്കൾ മുന്നോട്ടുവെച്ച നിർദേശം ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധി അംഗീകരിച്ചത്.
അതിനുശേഷം ഉണ്ടായ പൊട്ടിത്തെറി ഹൈകമാൻഡിനെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്. ഡൽഹിയിലുള്ള മുതിർന്ന നേതാവ് എ.കെ. ആൻറണിയും വൈകി മാത്രമാണ് തീരുമാനം അറിഞ്ഞത്. കാര്യങ്ങൾ ശരിയായ രീതിയിലല്ല നേതൃത്വത്തെ ധരിപ്പിച്ചതെന്ന പി.ജെ. കുര്യെൻറ ആരോപണവും ഇതിനു പിന്നാലെയാണ് പുറത്തുവന്നത്.
കെ.പി.സി.സിയുടെ മുൻ പ്രസിഡൻറുമാർ, രാജ്യസഭാധ്യക്ഷൻ പി.ജെ. കുര്യൻ, ഒേട്ടറെ യുവനേതാക്കൾ എന്നിവർ തീരുമാനത്തെ എതിർക്കുന്നത് ഗ്രൂപ്പുകൾക്ക് അതീതമായ വികാരമായി നേതൃത്വം കാണുന്നു. എന്നാൽ, തീരുമാനത്തിൽ മാറ്റമൊന്നും വരുത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ പാർട്ടിയിലെ അപസ്വരങ്ങൾ പറഞ്ഞൊതുക്കാൻ നിർദേശം പോയിട്ടുണ്ട്. രാഹുൽ ഗാന്ധി അംഗീകരിച്ച തീരുമാനത്തെ ചോദ്യംചെയ്യുന്നത് ഗൗരവത്തോടെ കാണുമെന്ന സന്ദേശം പ്രവർത്തകർക്ക് നൽകാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കൾ.
സോണിയ ഗാന്ധിയെ തിരിച്ചു കൊണ്ടുവരാൻ രാഹുൽ ശനിയാഴ്ച അമേരിക്കയിലേക്ക് പോവുകയാണ്. രാഹുലിനുവേണ്ടി കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കാണ് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.