ചെന്നൈ: വോട്ടർമാരെ സ്വാധീനിക്കാൻ കോടികൾ ഒഴുകിയ ആർ.കെ. നഗറിൽ മൂന്ന് മാസത്തിനുള്ളിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ആർ.കെ.നഗർ മണ്ഡലത്തിലേക്കുള്ള ഉപെതരഞ്ഞെടുപ്പ് ഒക്ടോബറിനുമുമ്പ് നടക്കുമെന്ന് െതരഞ്ഞെടുപ്പു കമീഷൻവൃത്തങ്ങൾ ഡൽഹിയിൽ വ്യക്തമാക്കി. ജമ്മു-കശ്മീരിലെ ക്രമസമാധാനനില വഷളായതിനെത്തുടർന്ന് മാറ്റിെവച്ച അനന്ത്നാഗിലെ ഉപെതരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്തും. അതിനുമുമ്പ് ആർ.കെ.നഗർ ഉപെതരഞ്ഞെടുപ്പുനടത്താൻ കമീഷൻ നടപടികൾ തുടങ്ങി.
വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിെൻറ വ്യക്തമായ തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് ഏപ്രിൽ 12ന് നടക്കേണ്ടിയിരുന്ന െതരഞ്ഞെടുപ്പ് അവസാനനിമിഷം റദ്ദാക്കുകയായിരുന്നു. അണ്ണാഡി.എം.കെ അമ്മവിഭാഗം ഡെപ്യൂട്ടി ജനറൽസെക്രട്ടറി കൂടിയായ സ്ഥാനാർഥി ടി.ടി.വി. ദിനകരെൻറ അടുപ്പക്കാരനായ ആരോഗ്യമന്ത്രി സി. വിജയഭാസ്കറിെൻറ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പ് പരിശോധനയിൽ േവാട്ടർമാരെ സ്വാധീനിക്കാൻ 89 കോടി രൂപ ചെലവാക്കിയതിെൻറ തെളിവുകൾ കെണ്ടത്തിയിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കാരണമായത്.
വിമതവിഭാഗമായ പന്നീർസെൽവത്തിെൻറ അണ്ണാ ഡി.എം.കെ(പുരട്ചിതലൈവി അമ്മ) വിഭാഗത്തിനായി മുതിർന്നനേതാവ് ഇ. മധുസൂദനനും സ്ഥാനാർഥിയായിരുന്നു. ജയലളിതയുടെ മരണശേഷം രണ്ടായിപിളർന്ന അണ്ണാ ഡി.എം.കെയിൽ പാർട്ടിയുടെ ഔദ്യോഗികചിഹ്നമായ രണ്ടിലക്കുവേണ്ടി തർക്കമുയർന്നതോടെ കമീഷൻ ചിഹ്നം മരവിപ്പിച്ചിരുന്നു. ചിഹ്ന തർക്കവുമായി ബന്ധപ്പെട്ട കേസ് കമീഷനിൽ നടക്കുകയാണ്. ഇതിനിടെ ജയലളിതയുടെ സഹോദരപുത്രി ദീപയും ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തി.
െതരഞ്ഞെടുപ്പിനുമുമ്പ് രണ്ടിലയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാൻ സാധ്യതയില്ലെന്നാണു കമീഷൻവൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ ഇരുവിഭാഗവും സ്വതന്ത്രചിഹ്നത്തിൽ തന്നെ മത്സരിക്കേണ്ടി വരും. ജയലളിതയുടെ യഥാർഥ പിൻഗാമികൾ ആരെന്ന് നിശ്ചയിക്കുന്നതിനുള്ള അഗ്നിപരീക്ഷയായാണ് അണ്ണാഡി.എം.കെ വിഭാഗങ്ങൾ ആർ.കെ.നഗർ െതരഞ്ഞെടുപ്പിനെ കാണുന്നത്. പളനിസാമി, പന്നീർസെൽവം വിഭാഗങ്ങൾക്ക് പുറമെ ദിനകരൻപക്ഷവും ദീപയും ഉൾപ്പെടെ നാലുപേരാകും അണ്ണാ ഡി.എം.കെയുടെ പേരിൽ വോട്ട് ചോദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.