തിരുവനന്തപുരം: ശബരിമലയെച്ചൊല്ലി മന്ത്രി കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി നേതാവ് ഒ. രാജഗോപാലും തമ്മില്‍ നിയമസഭയില്‍ വാക്പോര്. ശബരിമലയില്‍ ഒരുക്കേണ്ട അടിസ്ഥാനസ ൗകര്യ വികസനങ്ങള്‍ സംബന്ധിച്ച ശ്രദ്ധക്ഷണിക്കലിൽ കഴിഞ്ഞ തീർഥാടനകാലത്തെ പ്രശ്നങ്ങളാണ് ഏറെയും രാജഗോപാൽ വിവരിച്ചത്. അനിയന്ത്രിതമായി പൊലീസിനെ വിന്യസിച്ച് ശബരിമലയെ സര്‍ക്കാര്‍ സംഘര്ഷഭൂമിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അതേ നാണയത്തിൽ ഇതിന് മറുപടി നൽകുകയായിരുന്നു.
സാമൂഹികവിരുദ്ധെരയും കൂലിത്തല്ലുകാരെയും അങ്ങയെപ്പോലെ സാത്വികനായ ഒരാള്‍ കൊണ്ടുനടക്കരുതെന്ന് മന്ത്രി പറഞ്ഞു. അയോധ്യവിധി വന്നപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചല്ലോ? അതുപോലെ ഇനിയെങ്കിലും ഈ വിധി മാനിക്കണമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് ശബരിമല ഒരുക്കങ്ങളും വിശദീകരിച്ചു.
ഉദ്യോഗസ്ഥര്‍ എഴുതി നല്കുന്നതല്ലാതെ മന്ത്രി മറ്റൊന്നും പറഞ്ഞില്ലെന്ന് ഒ. രാജഗോപാൽ പിന്നീട് കുറ്റപ്പെടുത്തി. തെൻറ പാര്‍ട്ടിയുടെ ജില്ല പ്രസിഡൻറിനെ അവിടെ ഒരുക്കങ്ങള്‍ നോക്കാന്‍ പറഞ്ഞയച്ചിരുന്നു. പമ്പയില്‍ പോയ അദ്ദേഹം മൂക്കുംപൊത്തിയാണ് വന്നതെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
ഇപ്പോഴാണ് ശ്രദ്ധക്ഷണിക്കലിനുള്ള കാര്യങ്ങളല്ല, ജില്ലപ്രസിഡൻറ് എഴുതിക്കൊടുത്തതാണ് അദ്ദേഹം വായിച്ചതെന്ന് മനസ്സിലായതെന്ന് കടകംപള്ളി തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.