ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയില്‍ മുലായം സിങ്ങിനും മകന്‍ അഖിലേഷിനുമിടയില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. പിളര്‍പ്പ് ഏറക്കുറെ ഉറപ്പായതോടെ പാര്‍ട്ടി ചിഹ്നം സൈക്കിളും പേരും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇരുപക്ഷവും. ചിഹ്നത്തിനും പേരിനും അവകാശവാദമുന്നയിച്ച് ഇരുപക്ഷവും രംഗത്തുവന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ കരുത്ത് തെളിയിക്കാന്‍ ഇരുപക്ഷത്തോടും തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടു. പിന്തുണക്കുന്ന എം.പിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍ എന്നിവര്‍ ഒപ്പുവെച്ച സത്യവാങ്മൂലം ഹാജരാക്കാനാണ് കമീഷന്‍ നിര്‍ദേശം.
അഖിലേഷ് യാദവിന്‍െറ നേതൃത്വത്തില്‍ ലഖ്നോവില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പാര്‍ട്ടി എം.എല്‍.എമാരുടെയും എം.എല്‍.സിമാരുടെയും യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങാന്‍ വിളിച്ച യോഗത്തില്‍ 200ലേറെ എം.എല്‍.എമാരും എം.എല്‍.സിമാരും പങ്കെടുത്തുവെന്ന് അഖിലേഷ് പക്ഷം അവകാശപ്പെട്ടു. അതിനിടെ, മുലായം സിങ്ങും ശിവപാല്‍ യാദവും വ്യാഴാഴ്ച ഡല്‍ഹിയിലത്തെി. എം.എല്‍.എമാരുടെ സത്യവാങ്മൂലവുമായാണ് മുലായം ഡല്‍ഹിയിലത്തെിയതെന്നാണ് വിവരം. എന്നാല്‍, എത്രപേരുടെ ഒപ്പ് മുലായമിന്‍െറ കൈവശമുണ്ടെന്ന് വ്യക്തമല്ല.
പാര്‍ട്ടിയില്‍ ഭൂരിപക്ഷമുണ്ടെന്നും ചിഹ്നവും പേരും തങ്ങള്‍ക്കുതന്നെ ലഭിക്കുമെന്നുമാണ് എം.എല്‍.എമാരുടെ യോഗത്തില്‍ അഖിലേഷ് പറഞ്ഞത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എം.എല്‍.എമാരോട് മണ്ഡലത്തില്‍ ചെന്ന് പ്രചാരണം തുടങ്ങാനും അഖിലേഷ് നിര്‍ദേശം നല്‍കി.
അതിനിടെ, അഖിലേഷിനൊപ്പം നിന്നതിന് ശിവപാല്‍ യാദവ് പുറത്താക്കിയ നാലു ജില്ല പ്രസിഡന്‍റുമാരെ പുതിയ സംസ്ഥാന പ്രസിഡന്‍റ് നരേഷ് ഉത്തം തിരിച്ചെടുത്തു. ഡിസംബര്‍ 29ന് മുലായമിനെ പുറത്താക്കി ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അഖിലേഷ് ശിവപാല്‍ യാദവിനെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കി ജനുവരി ഒന്നിന് പകരം നരേഷ് ഉത്തമിനെ നിയമിച്ചിരുന്നു. പിന്നാലെ അഖിലേഷ് അനുയായികള്‍ ലഖ്നോവിലെ പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. ഭൂരിപക്ഷം അണികളും ജനപ്രതിനിധികളും നേതാക്കളും അഖിലേഷിനൊപ്പമാണ്.
തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് പാര്‍ട്ടി ചിഹ്നവും പേരും നിലനിര്‍ത്തി പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് മുലായം നടത്തുന്നത്. പാര്‍ട്ടി അണികളില്‍ വലിയ വിഭാഗവും ദേശീയ നേതൃത്വവും നഷ്ടപ്പെട്ടുവെങ്കിലും മകന് മുന്നില്‍ തോല്‍വി സമ്മതിക്കാന്‍ മുലായം തയാറല്ല. എസ്.പിയുടെ മുസ്ലിം മുഖം അഅ്സംഖാന്‍ അവസാന നിമിഷം നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കൊടുവില്‍ മുലായവും അഖിലേഷും ലഖ്നോവില്‍ രണ്ടു മണിക്കൂറിലേറെ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.